പാരീസ് : ഫ്രഞ്ച് പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ട് വോട്ടെടുപ്പ് ഇന്നലെ നടന്നു. പാർലമെന്റ് അധോസഭയായ നാഷണൽ അസംബ്ലിയിലേക്കാണ് ഇന്നലെ പോളിംഗ് നടന്നത്. ഇന്നലെ രാത്രി വൈകി വന്ന് തുടങ്ങിയ ഫലസൂചനകൾ ഇന്ന് ഔദ്യോഗികമായി അറിയാം. ജൂൺ 19ന് രണ്ടാം ഘട്ടം നടക്കും.

 

ആദ്യ റൗണ്ടിൽ കേവലഭൂരിപക്ഷവും ആകെയുള്ളതിന്റെ 25 ശതമാനം വോട്ടും ലഭിച്ചാൽ ആ സ്ഥാനാർത്ഥിയെ മണ്ഡലത്തിലെ വിജയി ആയി പ്രഖ്യാപിക്കും. അല്ലാത്തപക്ഷം രണ്ടാം റൗണ്ടിൽ തിരഞ്ഞെടുപ്പ് നടക്കും. രാജ്യത്ത് വീണ്ടും അധികാരത്തിലെത്തിയ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് ഈ തിരഞ്ഞെടുപ്പ് നിർണായകമാണ്. നിലവിൽ മാക്രോണിന്റെ പാർട്ടിയ്ക്കും സഖ്യകക്ഷികൾക്കും 577ൽ 345 സീറ്റുകളാണ് ആകെയുള്ളത്.

 

മാക്രോണിന്റെ സഖ്യത്തിന് ഭൂരിപക്ഷം നിലനിറുത്താനായില്ലെങ്കിൽ മറ്റ് പാർട്ടികളുമായി സഖ്യമുണ്ടാക്കാൻ നിർബന്ധിതനായേക്കാം. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം അടുത്തിടെ പുനഃസംഘടന നടത്തിയ ക്യാബിനറ്റിൽ നിന്ന് ചില അംഗങ്ങളെ നീക്കാൻ ഇത് കാരണമാകും.

LEAVE A REPLY

Please enter your comment!
Please enter your name here