സാന്‍ ഫ്രാന്‍സിസ്‌കോ: മൈ്രേകാ ബ്ലോംഗിഗ് സൈറ്റായ ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി ഉടമ ഇലോണ്‍ മസ്‌ക്. കൂടുതല്‍ പണം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കമ്പനി പാപ്പാരാകല്‍ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം ട്വിറ്റര്‍ ജീവനക്കാരുമായി നടത്തിയ ആദ്യ സംഭാഷണത്തില്‍ വ്യക്തമാക്കി.

ചെലവുചുരുക്കലിന്റെ ഭാഗമായി പകുതിയോളം ജീവനക്കാരെ പിടിച്ചുവിട്ട ഇലോണ്‍ മസ്‌ക്, നിലവിലുള്ള ജീവനക്കാരില്‍ അധിക ജോലിയാണ് അടിച്ചേല്‍പ്പിക്കുന്നത്. വീട്ടിലിരുന്നുള്ള ജോലി (വര്‍ക്ക് ്രഫം ഹോം) അവസാനിപ്പിക്കാനാണ് മസ്‌ക് നല്‍കിയിരിക്കുന്ന പുതിയ നിര്‍ദേശം. കൂടാതെ ജീവനക്കാര്‍ ആഴ്ചയില്‍ 80 മണിക്കൂര്‍ ജോലി ചെയ്യണമെന്ന നിര്‍ദേശവും മുന്നോട്ടുവച്ചു. ജീവനക്കാര്‍ക്ക് അനുവദിച്ചിരുന്ന സൗജന്യ ഭക്ഷണവും നിര്‍ത്തിലാക്കി.

മസ്‌കിന്റെ പുതിയ പരിഷ്‌കരണത്തോട് യോജിക്കാനാവാതെ എക്‌സിക്യുട്ടീവ് യോല്‍ േറാത്ത്, മസ്‌ക് വിളിച്ച യോഗത്തില്‍ നിന്ന് വിട്ടുനിന്നു. മറ്റൊരു എക്‌സിക്യുട്ടീവ് റോബിന്‍ വീലര്‍ രാജിവച്ചു. നേരത്തെ ട്വിറ്ററിന്റെ ചീഫ് സെക്യുരിറ്റി ഓഫീസര്‍ ലിയ കിസ്സ്‌സര്‍ രാജി പ്രഖ്യാപിച്ചിരുന്നു. ചീഫ് പ്രൈവസി ഓഫീസര്‍ ഡാമിയന്‍ െകയ്‌റന്‍, ചീഫ് കംപയ്‌ലന്‍സ് ഓഫീസര്‍ മരിയാന്നെ ഫൊഗര്‍ട്ടി എന്നിവരും രാജി നല്‍കി.

ഓഫീസില്‍ എത്തി ജോലി ചെയ്യാന്‍ തയ്യാറാകാത്തവരെ രാജിവച്ചതായി കണക്കാക്കുമെന്ന് മസ്‌ക് പറഞ്ഞു. ജീവനക്കാര്‍ കൂടുതല്‍ സമയം ജോലി ചെയ്ത് സാമ്പത്തിക മുന്നേറ്റമുണ്ടാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here