കാബൂൾ : അഫ്ഗാനിസ്ഥാനിൽ ഭീഷണിയായി തുടരുന്ന തീവ്രവാദി സംഘടനയായ അൽ ഖ്വയ്ദ വീണ്ടും സംഘം ചേരുന്നതായും ആക്രമണങ്ങൾക്ക് തയ്യാറെടുക്കുന്നതായും ഔദ്യോഗിക വെളിപ്പെടുത്തൽ.

അവസാനം അൽ ഖ്വയ്ദ കേന്ദ്രത്തിൽ നടത്തിയ ആക്രമണം സംഘത്തിന് കനത്ത നാശം വിതച്ചിരുന്നു. അതിന് ശേഷം സംഘടനയുടെ ശക്തി ക്ഷയിച്ചെന്നാണ് കരുതിയിരുന്നത്. എന്നാൽ അൽ ഖ്വയ്ദ സംഘം ഒളിച്ചിരിക്കുകയാണെന്നും അവർ ഇപ്പോഴും വ്യാപിക്കുന്നുണ്ടെന്നും അഫ്ഗാനിസ്ഥാൻ പ്രതിരോധ മന്ത്രി ഒരു വിദേശ ചാനലിനോട് വെളിപ്പെടുത്തി. അൽ ഖ്വയ്ദയുടെ പേരിൽ വാർത്തകൾ പുറത്ത് വരാത്തത് നല്ല ലക്ഷണമല്ലെന്നും അവർ ആക്രമണത്തിന് തയ്യാറെടുക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

വർദ്ധിച്ച് വരുന്ന തീവ്രവാദി സംഘടനകളുടെ സാന്നിധ്യം അഫ്ഗാനിസ്ഥാനിൽ സാഹചര്യങ്ങൾ മോശമാക്കിയിരിക്കുകയാണ്. അൽ ഖ്വയ്ദക്ക് പുറമെ താലിബാനും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെയും സാന്നിധ്യം ഇപ്പോൾ അഫ്ഗാനിസ്ഥാനിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here