ബെയ്ജിങ് ∙ യുഎസ് യുദ്ധക്കപ്പലുകൾക്കും വിമാനങ്ങൾക്കും ഇന്ത്യയിൽ ഇന്ധനം നിറയ്ക്കാൻ അനുമതി നൽകുന്നതിനുള്ള കരാർ സംബന്ധിച്ചു കേന്ദ്ര പ്രതിരോധമന്ത്രി മനോഹർ പരീക്കറുമായി സംസാരിച്ചേക്കുമെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ലു കാങ് സൂചിപ്പിച്ചു.

ഈ മാസം 18ന് ആണു പരീക്കർ ചൈനയിൽ എത്തുന്നത്. ദ്വിദിന സന്ദർശനം സംബന്ധിച്ച് ഇരു രാജ്യങ്ങളും ഇതുവരെ ഔദ്യോഗിക അറിയിപ്പു നൽകിയിരുന്നില്ലെങ്കിലും ഇന്ത്യ – യുഎസ് കരാറിനെക്കുറിച്ചു സംസാരിച്ചുവരവേ പൊടുന്നനെ ലു കാങ് ‘ഏതായാലും ഇന്ത്യൻ പ്രതിരോധമന്ത്രി ചൈന സന്ദർശിക്കുന്നുണ്ടല്ലോ’ എന്നു പറയുകയായിരുന്നു.

പ്രതിരോധമന്ത്രി പരീക്കറും യുഎസ് പ്രതിരോധ സെക്രട്ടറി ആഷ്ടൺ കാർട്ടറും നടത്തിയ ചർച്ചയിലാണു യുഎസ് യുദ്ധക്കപ്പലുകൾക്കും വിമാനങ്ങൾക്കും ഇന്ത്യയിൽ ഇന്ധനം നിറയ്ക്കാൻ അനുമതി നൽകുന്ന കരാറിലേർപ്പെടുന്നതു സംബന്ധിച്ചു ധാരണയിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here