ഒരേ ദിവസം വിവാഹം കഴിച്ച് ശ്രീലങ്കയുടെ മൂന്ന് താരങ്ങള്‍. കാസുന്‍ രനിത, ചരിത് അസലങ്ക, പാത്തും നിസങ്ക എന്നീ താരങ്ങളാണ് നവംബര്‍ 28ന് കൊളംബോയിലെ വിവിധ ഇടങ്ങളില്‍ വച്ച് വിവാഹിതരായത്. നിലവില്‍ ശ്രീലങ്ക അഫ്ഗാനിസ്താനെതിരായ ഏകദിന പരമ്പര കളിക്കുകയാണ്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയിച്ച അഫ്ഗാനിസ്താന്‍ മുന്നിട്ടുനില്‍ക്കുന്നു. രണ്ടാമത്തെ കളി മഴ മൂലം ഉപേക്ഷിച്ചു. നവംബര്‍ 30നാണ് അവസാന മത്സരം. ഈ കളിയ്ക്ക് മുന്‍പ് താരങ്ങള്‍ ടീമിനൊപ്പം ചേരും.

LEAVE A REPLY

Please enter your comment!
Please enter your name here