ഉഗാണ്ട: മരണത്തില്‍ നിന്നുള്ള അത്ഭുതകരമായ രക്ഷപ്പെടലിനാണ് ഉണ്ടയിലെ ഒരു രണ്ടു വയസ്സുകാരന്‍ കഴിഞ്ഞ ദിവസം സാക്ഷ്യംവഹിച്ചത്. വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ വിശന്നുവന്ന ഹിപ്പോപ്പൊട്ടാമസ് കടിച്ചെടുത്ത് വിഴുങ്ങി. കണ്ടുനിന്നവര്‍ ഹിപ്പോയെ കല്ലെറിഞ്ഞതോടെ കുട്ടിയെ ഛര്‍ദ്ദിച്ചിട്ട് ഹിപ്പോ പോയി. ഹിപ്പോയുടെ വയറ്റില്‍ ആയെങ്കിലും കുട്ടി സുരക്ഷിതനായാണ് പുറത്തുവന്നത്.

ഡിസംബര്‍ നാലിന് കാത്വെ കബറ്റോറോ നഗരത്തിലെ ഒരു തടാകത്തിനു സമീപമാണ് സംഭവം. കുട്ടിയെ ഹിപ്പോ പൂര്‍ണ്ണമായും വിഴുങ്ങുന്നതിനു മുന്‍പ് ഒപ്പമുണ്ടായിരുന്നവര്‍ വടികളും കല്ലുകളും വച്ച് ഹിപ്പോയെ എറിഞ്ഞു. ഇതോടെ ഭയന്നുപോയഹിപ്പോ കുട്ടിയെ ഛര്‍ദ്ദിച്ച് ഇട്ടശേഷം തിരികെപോയി.

 

ഇഗ പോള്‍ എന്ന കുട്ടിയെ ആണ് ഹിപ്പോ വിഴുങ്ങിയത്. തലയുടെ ഭാഗത്തുനിന്ന് പകുതിയോളം വിഴുങ്ങിയിരുന്നു. കുട്ടിയുടെ കൈക്ക് ചെറിയ പരിക്കുകളുള്ളതിനാല്‍ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേവിഷ ബാധയ്ക്ക് അടക്കമുള്ള ചികിത്സകള്‍ നല്‍കിയ ശേഷം കുട്ടിയെ വീട്ടിലേക്ക് മടക്കിഅയച്ചു.

വന്യമൃഗ സാന്നിധ്യമുള്ള വിനോദ സഞ്ചാരയിടങ്ങളില്‍ കുട്ടികളുമായി പോകുമ്പോള്‍ ഏറെ ശ്രദ്ധിക്കണമെന്നു പോലീസ് നിര്‍ദേശം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here