നഗര സന്ദര്‍ശനത്തിനിടെ ചാള്‍സ് രാജാവിന് നേരെ മുട്ട എറിഞ്ഞ സംഭവത്തില്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്. പൊതു ചട്ട ലംഘനമാണ് 23 കാരനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. യോര്‍ക്ക് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ പാട്രിക് തെല്‍വെല്‍ ജനുവരി 20 ന് യോര്‍ക്ക് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകുമെന്ന് ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് (സിപിഎസ്) അറിയിച്ചു.

നവംബര്‍ 9 2022 ന് സെന്‍ട്രല്‍ യോര്‍ക്ക് പര്യടനം നടത്തുമ്പോള്‍ രാജാവിന് നേരെ നിരവധി മുട്ടകള്‍ എറിഞ്ഞതിനെത്തുടര്‍ന്ന് തെല്‍വെലിനെ പബ്ലിക് ഓര്‍ഡര്‍ കുറ്റത്തിന് സംശയിച്ച് അറസ്റ്റ് ചെയ്യുകയും അന്നുതന്നെ വിട്ടയക്കുകയും ചെയ്തിരുന്നു. ഉപാധികളോടെയാണ് പൊലീസ് വിട്ടയച്ചത്. ശിക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം കുറ്റം തെളിഞ്ഞാല്‍ ആറുമാസം തടവ് അനുഭവിക്കേണ്ടിവരും.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. രാജകുടുംബത്തിന് നേരെ മുമ്പും മുട്ട പ്രതിഷേധം ഉണ്ടായിട്ടുണ്ട് – 2002 ല്‍ എലിസബത്ത് രാജ്ഞി നോട്ടിംഗ്ഹാം സന്ദര്‍ശിച്ചപ്പോള്‍ കാറിന് നേരെ മുട്ടകള്‍ എറിഞ്ഞിരുന്നു. 1995-ല്‍ സെന്‍ട്രല്‍ ഡബ്ലിനില്‍ ഒരു വാക്കൗട്ടില്‍ നടക്കുമ്പോള്‍ ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭകര്‍ ഇപ്പോഴത്തെ രാജാവിന് നേരെ മുട്ട എറിഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here