പാകിസ്ഥാനില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷം. തലസ്ഥാനമായ ഇസ്ലാമാബാദിലും കറാച്ചി അടക്കമുള്ള പ്രമുഖ നഗരങ്ങളെല്ലാം ഇരുട്ടിലാണ്. ഇന്നലെ തുടങ്ങിയ വൈദ്യുതി പ്രതിസന്ധി, ഇതുവരെ പൂര്‍ണമായി പരിഹരിക്കാനായിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയാണ് വൈദ്യുതി ഉത്പാദനം കുറയാന്‍ കാരണമെന്നാണ് വിമര്‍ശനം.

കഴിഞ്ഞ ദിവസമാണ് പാകിസ്ഥാനില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമായത്. രാജ്യ തലസ്ഥാനവും കറാച്ചിയും ലാഹോറും പെഷവാറും ബലൂചിസ്ഥാനും ഇന്നലെ മുതല്‍ ഇരുട്ടിലാണ്. വ്യാപാര മേഖല നിശ്ചലമായി. ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു. ട്രാഫിക് സിഗ്‌നലുകള്‍ കണ്ണടച്ചു. പ്രതിസന്ധി 22 കോടി പേരെ നേരിട്ട് ബാധിച്ചെന്നാണ് റിപ്പോര്‍ട്ട്.

വൈദ്യുതി ഗ്രിഡിലുണ്ടായ തകരാര്‍ എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ സാന്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വൈദ്യുതി ഉത്പാദനത്തിനാവശ്യമായ ഡീസലും കല്‍ക്കരിയുടേയും ശേഖരം തീര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈദ്യുതിയുടെ 90 ശതമാനവും ഡീസല്‍ കല്‍ക്കരി നിലയങ്ങളില്‍ നിന്നാണ് പാക്കിസ്ഥാന്‍ ഉത്പാദിപ്പിക്കുന്നത്.

പ്രതിസന്ധി മുന്നില്‍ കണ്ട് വൈദ്യുതി ഉപയോഗത്തില്‍ പാകിസ്ഥാന്‍ നേരത്തെ നിയന്ത്രണം കൊണ്ട് വന്നിരുന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ വൈദ്യുതി ഉപോയഗം 30 ശതമാനം കുറയ്ക്കാനും, വ്യാപാര സ്ഥാനപനങ്ങള്‍ രാത്രി എട്ടരയക്കും ഹോട്ടലുകള്‍ പത്തു മണിയോടെയും അടയ്ക്കാനായിരുന്നു ഉത്തരവ്. ചില വൈദ്യുതി ഗ്രിഡുകള്‍ പുനര്‍സ്ഥാപിച്ചെന്നും പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നെന്നാണ് പാകിസ്ഥാന്റെ പ്രതികരണം.

അതേസമയം, വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ പരിഹസിച്ച് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഊര്‍ജ നിലയങ്ങളിലേക്കുള്ള കല്‍ക്കരി വാങ്ങാന്‍ പണം ഇല്ലാത്തതാണ് വൈദ്യുതി മുടങ്ങാനുള്ള കാരണമെന്നാണ് സൂചന. ഭിക്ഷാപാത്രം എടുത്ത അവസ്ഥയിലാണ് സര്‍ക്കാരെന്നാണ് ഇമ്രാന്‍ ഖാന്റെ പരിഹാസം. ഭിക്ഷാപാത്രവുമായി ലോകം ചുറ്റുകയാണ് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫെന്നും എന്നാല്‍ ആരും ചില്ലിക്കാശ് പോലും നല്‍കുന്നില്ലെന്നുമാണ് ഇമ്രാന്‍ ഖാന്റെ വിമര്‍ശനം.

LEAVE A REPLY

Please enter your comment!
Please enter your name here