![imran](https://i0.wp.com/keralatimes.com/wp-content/uploads/2023/01/imran.jpg?resize=600%2C361&ssl=1)
33 സീറ്റിലെയും പി.ടി.ഐ യുടെ ഏക സ്ഥാനാര്‍തഥി ഇമ്രാന് ഖാന് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
പാകിസ്ഥാനിലെ ദേശീയ അസംബ്ലിയിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ 33 സീറ്റിലും മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന് മത്സരിക്കും. ലാഹോറില്‍ നടന്ന തെഹ്രീക് പാര്‍ട്ടി കോര്‍ കമ്മിറ്റിയോഗത്തിലാണ് തീരുമാനം.
33 സീറ്റിലെയും പി.ടി.ഐ യുടെ ഏക സ്ഥാനാര്‍തഥി ഇമ്രാന് ഖാന് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാനില്‍ അസംബ്ലി പിരിച്ചു വിട്ടിട്ടും പുതിയ തെരഞ്ഞെടുപ്പ് നടക്കാത്തതിനാലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് പി.ടി.ഐ വക്താക്കള്‍ പറഞ്ഞു.
ദേശീയ അസംബ്ലിയിലേക്ക് മാര്‍ച്ച് 16 ന് ഉപതെരഞ്ഞെടുപ്പ് നടത്താനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഇമ്രാന് സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ട് അധികാരമൊഴിഞ്ഞതിനെ തുടര്‍ന്നായിരുന്നു പി.ടി.ഐ എം.പി മാര്‍ കൂട്ടത്തോടെ രാജിവെച്ചത്. 2022 ലെ തിരഞ്ഞെടുപ്പില്‍ ഇമ്രാന് ഖാന് മത്സരിച്ച എട്ട് സീറ്റുകളില്‍ ആറിലും വിജയം നേടിയിരുന്നു.