നമീബിയ, മെക്‌സിക്കോ, ഹോണ്ടുറാസ്, ഇന്തോനേഷ്യ, ബ്രസീല്‍, വിയറ്റ്‌നാം, കെനിയ, ജെമൈക്ക തുടങ്ങി ലോകത്തുടനീളമായി അനേകര്‍ക്കാണ് ബീസ്റ്റിന്റെ സഹായം എത്തിയത്. ലോകത്തുടനീളമായി 200 ദശലക്ഷം പേരെങ്കിലൂം തിമിരം ബാധിച്ച് കാഴ്ച കുറഞ്ഞും പകുതിയായും ജീവിക്കുന്നുണ്ടെന്നാണ് കണക്ക്.

ജിമ്മി ഡൊണാള്‍ഡ്‌സണ്‍ എന്ന് പേര് മിക്കവരും കേട്ടിട്ടുണ്ടാകും. പക്ഷേ ഓര്‍ക്കണമെന്നില്ല. എന്നാല്‍ മിസ്റ്റര്‍ ബീസ്റ്റ് എന്ന് പറഞ്ഞാല്‍ യൂട്യൂബ് ആരാധകരായ ഒട്ടുമിക്ക ആള്‍ക്കാരും അറിയും. സ്വാധീനം നല്ലകാര്യങ്ങള്‍ക്ക് വിനിയോഗിക്കണമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി മാറുകയാണ് 24 കാരന്‍. യൂട്യൂബില്‍ സ്റ്റണ്ട് വീഡിയോകളിലൂടെ ലോകം മുഴുവന്‍ ഏറെ ആരാധകരുള്ള ബീസ്റ്റ് കാഴ്ച പകുതിയായവരും കുറഞ്ഞവരുമായ അനേകര്‍ക്കാണ് വെളിച്ചം പകര്‍ന്നിരിക്കുന്നത്. താരം ലോകത്തുടനീളം 1000 തിമിരശസ്ത്ര ക്രിയയ്ക്ക് പണമൊഴുക്കി.

ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന ഒരു കണ്ണ് സംരക്ഷണ സംഘടനയുമായി ചേര്‍ന്നായിരുന്നു താരത്തിന്റെ സല്‍പ്രവര്‍ത്തി. ഒരു രോഗിക്കായി 10,000 ഡോളര്‍ മുടക്കിയ ബീസ്റ്റ് കോളേജ് വിദ്യാര്‍ത്ഥിയ്ക്ക് 50,000 ഡോളര്‍ നല്‍കി. യൂട്യൂബിലൂടെ ഏറ്റവും വലിയ സമ്പാദ്യമുണ്ടാക്കുന്ന ആള്‍ക്കാരില്‍ ഒരാളാണ് ഡൊണാള്‍ഡ്‌സണ്‍ എന്ന ബീസ്റ്റ്. കുഴിക്കകത്ത് മൂടിയ നിലയില്‍ 50 മണിക്കൂര്‍ ഉള്‍പ്പെടെയുള്ള അനേകം ഞെട്ടിക്കല്‍ സ്റ്റണ്ട് വീഡിയോകള്‍ താരത്തിന്റേതായി യൂട്യൂബില്‍ ഉണ്ട്. താരത്തിന്റെ ഒരു വീഡിയോയ്ക്ക് പോലും 32 ദശലക്ഷമാണ് കാഴ്ചക്കാര്‍.

uploads/news/2023/01/607889/blind.gif

താന്‍ മൂലം പൂര്‍ണ്ണകാഴ്ച കിട്ടിയ അനേകരുടെ വീഡിയോ പങ്കുവെയ്ക്കപ്പെട്ടിട്ടുണ്ട്. കണ്ണിലെ ബാന്‍ഡേജ് നീക്കം ചെയ്യുന്നതും അവരുടെ മുഖത്തുണ്ടാകുണ്ടാകുന്ന ഭാവഭേദങ്ങളും വിലമതിക്കാനാകാത്തതാണ്. തിമിരം മൂലം ദശകത്തോളം കഷ്ടപ്പെട്ടവര്‍ ഉള്‍പ്പെടെ സഹായം കിട്ടിയവരുടെ നിര നീണ്ടതാണ്. ജെഫ് ലെവന്‍സണ്‍ എന്ന ഒപ്ത്താല്‍മോളജിസ്റ്റാണ് ആദ്യ ശസ്ത്രക്രിയകള്‍ ചെയ്തത്. 40 സര്‍ജറി വരെ ഒരു ദിവസം ഇദ്ദേഹം ചെയ്തിരുന്നു. ചാര്‍ലി എന്നയാളുടെ കണ്ണുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്കായി 10,000 ഡോളറാണ് ബീസ്റ്റ് മുടക്കിയത്.

ഒരു കണ്ണിനു മാത്രം കാഴ്ചയുമായി വലഞ്ഞ ജെറെമിയ എന്ന പയ്യനും ബീസ്റ്റ് തുണയായി. ബാന്‍ഡേജ് നീക്കം ചെയ്യുമ്പോള്‍ ജെറമിയ പൊട്ടിക്കരയുന്നത് വീഡിയോയിലുണ്ട്. ഇയാള്‍ക്ക് വേണ്ടി ബീസ്റ്റ് മുടക്കിയത് 50,000 ഡോളറായിരുന്നു. നമീബിയ, മെക്‌സിക്കോ, ഹോണ്ടുറാസ്, ഇന്തോനേഷ്യ, ബ്രസീല്‍, വിയറ്റ്‌നാം, കെനിയ, ജെമൈക്ക തുടങ്ങി ലോകത്തുടനീളമായി അനേകര്‍ക്കാണ് ബീസ്റ്റിന്റെ സഹായം എത്തിയത്. ലോകത്തുടനീളമായി 200 ദശലക്ഷം പേരെങ്കിലൂം തിമിരം ബാധിച്ച് കാഴ്ച കുറഞ്ഞും പകുതിയായും ജീവിക്കുന്നുണ്ടെന്നാണ് കണക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here