ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ പെഷാവറിലെ പള്ളിയില്‍ ചാവേറാക്രമണം. 17 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ പൊലീസുകാരുമാണ്ട്. 83 പേര്‍ക്ക് പരിക്കുണ്ട്. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പ്രാര്‍ത്ഥനയ്ക്കായി വിശ്വാസികള്‍ പള്ളിയില്‍ എത്തിയ സമയത്തായിരുന്നു സ്‌ഫോടനം. പള്ളിയുടെ ഒരു ഭാഗം തകര്‍ന്നുവീണതായും നിരവധി പേര്‍ ഇതിനകത്ത് കുടുങ്ങിക്കിടക്കുന്നതായും സംശയമുണ്ടെന്ന് പൊലീസ് ഓഫീസര്‍ സിക്കന്തര്‍ ഖാന്‍ ഒരു പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here