ഭൂചലനത്തിനിടെ സിറിയയിലെ ജയിലില്‍ നിന്നും ഇ20 ഓളം ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

ഇസ്താംബൂള്‍: തുര്‍ക്കി, സിറിയ അതിര്‍ത്തിയില്‍ ഇന്നലെയുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 4300 കടന്നു. ഇരുരാജ്യങ്ങളിലും വിവിധ നഗരങ്ങളിലായി 5600 ഓളം കെട്ടിടങ്ങള്‍ തകര്‍ന്നു. ബഹുനില പാര്‍പ്പിട സമുച്ചയങ്ങള്‍ അടക്കം തകര്‍ന്നുവീണിട്ടുണ്ട്. ഇവിടങ്ങളില്‍ ഉറങ്ങിക്കിടന്നവരാണ് ദുരന്തത്തിന് ഇരയായത്. തുടര്‍ച്ചയായ മൂന്ന ഭൂചലനങ്ങളാണ് ഇരുരാജ്യങ്ങളെയും നിലംപരിശാക്കിയത്.

സിറിയയില്‍മാത്രം 2,921 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ആകെ 4,365 പേര്‍ മരണമടഞ്ഞു. 20,000 പേര്‍ എങ്കിലും മരണപ്പെട്ടിരിക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടല്‍. സിറിയയിലെ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് തുര്‍ക്കിയിലെ അയല്‍ഗ്രാമങ്ങളില്‍ അഭയം തേടിയിരിക്കുന്ന എണ്ണമണ്ണ മനുഷ്യര്‍ ദുരന്തത്തിന് ഇരയായിട്ടുണ്ടെന്നാണ് നിഗമനം.

 

മഹാദുരന്തമെന്നാണ് ഭൂചലനത്തിന്റെ ആഘാതം കണ്ടുനിന്ന പ്രദേശവാസികള്‍ പറയുന്നത്. 14,000 പേര്‍ക്ക് തുര്‍ക്കിയില്‍ മാത്രം പരിക്കേറ്റിട്ടുണ്ട്. സിറിയയില്‍ 3,411 പേര്‍ക്കും പരിക്കേറ്റു. രാത്രിയില്‍ അനുഭവപ്പെടുന്ന അതിശൈത്യവും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്. വിമാനത്താവളങ്ങള്‍ക്ക് കേടുപാട് സംഭവിച്ചത് വിദേശ രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതിന് തടസ്സമാകുന്നു.

അലെപ്പോ, ലതാകിയ, ഹബ, തര്‍തൂസ് എന്നീ നഗരങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നുവെന്ന് സിറിയ വ്യക്തമാക്കി. പൈതൃക നഗരമായ അലെപ്പോയും തൂര്‍ക്കിയിലെ ദിയര്‍ബകിറും തകര്‍ത്തതില്‍ യു.എന്‍ സാംസ്‌കാരിക ഏജന്‍സിയായ യുനെസ്‌കോ ആശങ്ക രേഖപ്പെടുത്തി.

ഭൂചലനത്തിനിടെ സിറിയയിലെ ജയിലില്‍ നിന്നും ഇ20 ഓളം ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

ദുരന്തബാധിതരെ സഹായിക്കാന്‍ ഇന്ത്യയും അമേരിക്കയും യൂറോപ്യന്‍ യൂണിയനും റഷ്യയും ഇതിനകം തന്നെ സന്നദ്ധത അറിയിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നും ദേശീയ ദുരന്ത നിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) ഒരു സംഘം തൂര്‍ക്കിയിലേക്ക് പുറപ്പെട്ടു. ഭൂകമ്പ മേഖലയില്‍ പരിശോധനയ്ക്ക പ്രത്യേകം പരിശീലനം ലഭിച്ചിട്ടുള്ള ഡോഗ് സ്‌ക്വാഡ്, അത്യാധുനിക ഉപകരണങ്ങള്‍ അടക്കമാണ് സംഘം ഗാസിയാബാദിലെ ഹിന്‍ഡോണ്‍ വിമാനത്താവളത്തില്‍ നിനന്് പുറപ്പെട്ടത്.

ആദ്യസംഘത്തില്‍ മൂന്ന മുതിര്‍ന്ന ഓഫീസര്‍മാരടക്കം 47 ദൗത്യസേനാംഗങ്ങളുണ്ട്. ഒരു സംഘം തിങ്കളാഴ്ച വൈകിട്ടോടെയും രണ്ടാമത്തെ സംഘം ചൊവ്വാഴ്ച രാവിലെയുമാണ് പുറപ്പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിന് പുറമേ കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള സഹായങ്ങളും നല്‍കുമെന്നും എന്‍ഡിആര്‍എഫ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here