അന്റാക്കിയ: ഭൂകമ്പദുരന്തത്തിന്റെ അലയൊലികളിൽ നിന്നും കരകയറാൻ ശ്രമം നടത്തുന്ന തുർക്കിയെയും സിറിയയെയും നടുക്കി വീണ്ടും ഭൂചലനം. 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മൂന്ന് പേർ മരിച്ചതായി സ്ഥിരീകരണം. ഇരുന്നൂറിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.

 

അങ്കാറ നഗരത്തിനടുത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. സിറിയ, ഈജിപ്ത്, ലബനൻ എന്നിവിടങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടു. കെട്ടിടങ്ങൾ തകർന്നുവെന്നും നിരവധിപേർ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയെന്നും റിപ്പോർട്ടുണ്ട്.

 

ഫെബ്രുവരി 6നാണ് തെക്ക് കിഴക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂകമ്പം ഉണ്ടായത്. ഇരുരാജ്യങ്ങളിലുമായി 46,000ത്തിലേറെ പേർ മരിച്ചു. കുറഞ്ഞത് 26 ദശലക്ഷം പേരെങ്കിലും മാനുഷിക സഹായങ്ങൾ അർഹിക്കുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ദുരന്തത്തിന് പിന്നാലെ കാഹ്‌റാമാൻമറാസ്, ഹാതെയ് പ്രവിശ്യകൾ ഒഴികെയുള്ള എല്ലാ ഭൂകമ്പ ബാധിത മേഖലകളിലും കെട്ടിടാവശിഷ്ടങ്ങൾക്കിടെ കുടുങ്ങിയവർക്കായി നടത്തി വന്ന തെരച്ചിൽ പൂർത്തിയാക്കിയെന്ന് തുർക്കി അറിയിച്ചിരുന്നു. വീടുകൾ നഷ്ടപ്പെട്ട പതിനായിരക്കണക്കിന് ആളുകളുടെ പുനരധിവാസമാണ് ഇനി ദൗത്യമെന്ന് അധികൃതർ പറഞ്ഞു. അതിനിടയിലാണ് വീണ്ടും ഭൂചലനമുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here