പാരിസ്: വീണ്ടും ഒരു ഫുട്ബോള്‍ ലോകകപ്പ് എന്ന അര്‍ജന്റീനിയന്‍ ജനതയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ തനിക്കൊപ്പം നിന്ന സഹതാരങ്ങള്‍ക്ക് സമ്മാനവുമായി ക്യാപ്റ്റന്‍ മെസ്സി. 1.73 കോടി രൂപ വില മതിക്കുന്ന 36 ഗോള്‍ഡന്‍ ഐ ഫോണുകള്‍ ആണ് മെസ്സി സഹകളിക്കാര്‍ക്ക് സമ്മാനമായി നല്‍കുന്നത്. 36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അര്‍ജന്റീനയുടെ മണ്ണിലേക്ക് ലോകകപ്പ് വീണ്ടും എത്തിയത്. ഇതിനായി 24 കാരറ്റ് ഗോള്‍ഡന്‍ ഐഫോണുകളാണ് താരത്തിന്റെ പാരിസിലെ അപ്പാര്‍ട്ട്മെന്റില്‍ എത്തിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓരോ കളിക്കാരുടെ പേരും അവരുടെ ജഴ്സി നമ്പറും അര്‍ജന്റീനയുടെ ലോഗോയും ഫോണുകളില്‍ പതിപ്പിച്ചിട്ടുണ്ടെന്നാണ് രാജ്യാന്തര മാധ്യമമായ ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സഹതാരങ്ങള്‍ക്ക് സാധാരണ സമ്മാനിക്കാറുള്ളത് പോലെ വാച്ചുകള്‍ നല്‍കാന്‍ തനിക്ക് താത്പര്യമില്ലെന്നും എല്ലാ സഹതാരങ്ങള്‍ക്കും പ്രത്യേകതയുള്ള സമ്മാനം നല്‍കണമെന്നും ആയിരുന്നു മെസിയുടെ ആഗ്രഹം. ഇതനുസരിച്ചു സ്വര്‍ണത്തില്‍ പൊതിഞ്ഞ ഈ ഐഫോണുകള്‍ മെസിക്കായി നിര്‍മിച്ചത് ഐ ഡിസൈന്‍ ഗോള്‍ഡ് എന്ന സ്ഥാപനമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here