വീയന്നാമിലെ ഹനോയിൽ ബ്ലഡ് പുഡ്ഡിംഗ് കഴിച്ച യുവതി ഗുരുതരാവസ്ഥയിലായി. 58 കാരിയായ യുവതിക്കാണ് ദുരനുഭവമുണ്ടായത്. 

താറാവ്, പന്നി എന്നിവയുടെ രക്തവും വേവിച്ച ഇറച്ചിയും ചേർത്ത് തയാറാക്കുന്ന പരമ്പരാഗത വീയന്നാമീസ് വിഭവമാണ് ബ്ലഡ് പുഡ്ഡിംഗ് അഥവാ ടെയ്റ്റ് കാൻ. ബ്ലഡ് പുഡ്ഡിംഗ് കഴിച്ചതിന് പിന്നാലെ യുവതിക്ക് കഠിനമായ തലവേദന അനുഭവപ്പെടുകയും ഇടയ്ക്കിടെ വീടിനകത്ത് തലകറങ്ങി വീഴുകയുമായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് യുവതിയുടെ തൊലിക്ക് അടിയിൽ വിരകൾ ഞുളയുന്നതായി കണ്ടെത്തിയത്. തലച്ചോറ് വരെ വിരകൾ എത്തിയിരുന്നു.

മാസത്തിലൊരിക്കൽ 58 കാരിയായ സ്ത്രീ ബ്ലഡ് പുഡ്ഡിംഗ് കഴിക്കുമായിരുന്നു. ഇതാണ് വിരശല്യത്തിലേക്ക് വഴിവച്ചത്. പലരും ഇത്തരത്തിൽ ബ്ലഡ് പുഡ്ഡിംഗ് കഴിക്കുകയും ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുകയും ചെയ്യുന്നുണ്ടെന്ന് ഹൈദരാബാദ് യശോദ ആശുപത്രി സീനിയർ കൺസൾട്ടന്റ് ഫിസിഷ്യൻ ഡോ. ദിലീപ് ഗുദെ അറിയിച്ചു. ശരീരത്തിനകത്ത് പ്രവേശിക്കുന്ന വിരകൾ അവിടെ തന്നെ മുട്ടയിട്ട് പെരുകുന്നത് മനുഷ്യന്റെ ആരോഗ്യത്തെ ഗുരുതമായി ബാധിക്കും.

നിലവിൽ ആരോഗ്യനില വീണ്ടെടുത്ത 58 കാരിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് മാറ്റിയിട്ടുണ്ട്. മരുന്നുകൾ നൽകി നിരീക്ഷണത്തിൽ തുടരാനാണ് നിർദേശം.

LEAVE A REPLY

Please enter your comment!
Please enter your name here