ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങൾ കോൺഗ്രസിനും യുഡിഎഫിനുമുള്ള മുന്നറിയിപ്പെന്ന് കെസി ജോസഫ്. അതീവഗൗരവതരമായ സാഹചര്യമാണ് ബിജെപി സൃഷ്ടിച്ചിരിക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് കോൺഗ്രസ് പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാനാണ് രാഷ്ട്രീയ കാര്യസമിതി ചേരണമെന്ന് പറഞ്ഞത്. ഇത് ആദ്യം പറഞ്ഞത് കെ മുരളീധരരും രമേശ്‌ ചെന്നിത്തലയുമാണ്. പറഞ്ഞതിൽ എന്താണ് തെറ്റെന്ന് മനസിലാകുന്നില്ലെന്നും കെസി ജോസഫ് കൂട്ടിച്ചേർത്തു.

അപക്വമായ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. എന്തുകൊണ്ടാണ് കെപിസിസി പ്രസിഡന്റിന്റെ പരാമർശമെന്ന് അറിയില്ല. കെ സുധാകരൻ ബിഷപ്പ് പാബ്ലാനിയെ ഇപ്പോഴെങ്കിലും കണ്ടത് നല്ല കാര്യം. താൻ ഉന്നയിച്ച കാര്യങ്ങൾ പാർട്ടി അംഗീകരിച്ചു എന്നാണ് കരുതുന്നത്. ഇതിന്റെ ഫലമായാണ് മുടങ്ങികിടന്ന കെപിസിസി രാഷ്ട്രീയ കാര്യസമിതി ചേരാനെടുത്ത തീരുമാനം. കെപിസിസി അധ്യക്ഷന്റെ ‘കുത്തിത്തിരുപ്പ്’ പരാമർശം തന്നെ ഉദേശിച്ചാണെന്ന് കരുതുന്നില്ല. സുധാകരനുമായി നല്ല ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ അസാന്നിധ്യം കോൺഗ്രസിനെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ക്രൈസ്തവ സഭകളെ അടുപ്പിക്കാനുള്ള ബിജെപി നീക്കത്തിന് തടയിടാനാണ് കോൺ​ഗ്രസ് നീക്കം. ഇതിന്റെ ഭാഗമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ തലശേരി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ സന്ദർശിച്ചിരുന്നു .

ക്രിസ്ത്യന്‍ വിഭാഗങ്ങളെ അടുപ്പിക്കാന്‍ ബി.ജെ.പി. നടത്തുന്ന തീവ്രശ്രമങ്ങളും അതിനോട് ചില സഭാനേതൃത്വങ്ങള്‍ പുലര്‍ത്തുന്ന അനുകൂല പ്രതികരണങ്ങളും പ്രതിരോധിക്കുന്നതിന് നീക്കങ്ങള്‍ നടത്തണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യമുയര്‍ന്നതിന് പിന്നാലെയാണ് സുധാകരന്റെ ബിഷപ്പ് ഹൗസ് സന്ദര്‍ശനം. വരും ദിവസങ്ങളില്‍ മറ്റു സഭാ അധ്യക്ഷന്‍മാരുമായും സുധാകരന്‍ കൂടിക്കാഴ്ച നടത്തും. ബിജെപി നേതാക്കളുടെ സന്ദര്‍ശനം കൊണ്ട് ഒരു ചുക്കും കിട്ടാന്‍ പോകുന്നില്ലെന്ന് പാംപ്ലാനിയെ സന്ദര്‍ശിച്ച ശേഷം കെ.സുധാകരന്‍ പറഞ്ഞു. യാചകന്‍മാര്‍ വരും, വന്നതുപോലെ പോകും. സഭാ നേതൃത്വങ്ങളുമായുള്ള ബിജെപി നേതാക്കളുടെ കൂടിക്കാഴ്ചയെ അങ്ങനെ കണ്ടാല്‍മതിയെന്നും സുധാകരന്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here