കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എം പി. കെ സി ജോസഫിനെതിരായ പരസ്യ വിമർശനം ദൗർഭാഗ്യകരം. അഭിപ്രായം പറയുന്നത് പാർട്ടിയുടെ നന്മയ്ക്ക് വേണ്ടിയെന്ന് കെ മുരളീധരൻ ട്വന്റിഫോറിനോട് പറഞ്ഞു. 

പാർട്ടിയിൽ കുത്തിത്തിരിപ്പുണ്ടാക്കാൻ നേതാക്കൾ ആഗ്രഹിക്കുന്നില്ല. പരസ്യ പ്രതികരണം വിലക്കിയ കെപിസിസി പ്രസിഡന്റ് തന്നെ ഇങ്ങനെ പറയുന്നത് ശരിയല്ലെന്നും കെ മുരളീധരൻ പറഞ്ഞു.

കുത്തിതിരുപ്പ് പരാമർശം പ്രസിഡന്റിന്റെ നാവു പിഴ ആയേ കാണുന്നുള്ളു. ഉമ്മൻചാണ്ടിയുടെ അസാന്നിധ്യം കോൺഗ്രസിനെ ബാധിക്കുന്നുണ്ടെന്നും കെ.സി.ജോസഫ് പറഞ്ഞു.കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് തിരിച്ചറിയണം എന്നാണ് താൻ പറഞ്ഞത്.

താൻ ഉന്നയിച്ച വിഷയങ്ങൾ പാർട്ടി പരിഗണിച്ചു എന്നു കരുതുന്നു. അതുകൊണ്ടാണ് നാലു മാസം വിളിക്കാതിരുന്ന രാഷ്ട്രീയ കാര്യ സമിതി ചേരുന്നതെന്നും കെ പി സി സി പ്രസിഡന്റ് പാംപ്ലാനി പിതാവിനെ കണ്ടതെന്നും കെസി ജോസഫ് പറഞ്ഞു.

കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് തലശ്ശേരി ബിഷപ്പിനെ സന്ദ‍ർശിച്ചിരുന്നു. ബിജെപിക്ക് സന്ദർശനം കൊണ്ട് പ്രയോജനമുണ്ടാകില്ലെന്നും കെ സി ജോസഫിൻ്റെ നിലപാട് അപക്വമാണെന്നും കെ സുധാകരൻ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here