ഈ സംവിധാനം വഴി എസ്ബിഐ കാർഡ് ഉടമകൾക്ക് അവരുടെ റുപേ ഇഷ്യൂ ചെയ്ത ക്രെഡിറ്റ് കാർഡുകൾ വഴി യുപിഐ ഇടപാടുകൾ തടസ്സമില്ലാതെ നടത്താം.

ദില്ലി: റുപേ പ്ലാറ്റ്‌ഫോമിലെ എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് യുപിഐ ഇടപാടുകൾ നടത്താൻ സംവിധാനമൊരുങ്ങി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്‌ബിഐ) നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (എൻപിസിഐ) സഹകരിച്ചാണ് പണമിടപാടുകൾ ഈസിയാക്കാനുള്ള നടപടിയൊരുങ്ങുന്നത്. ഈ സംവിധാനം വഴി എസ്ബിഐ കാർഡ് ഉടമകൾക്ക് അവരുടെ റുപേ ഇഷ്യൂ ചെയ്ത ക്രെഡിറ്റ് കാർഡുകൾ വഴി യുപിഐ ഇടപാടുകൾ തടസ്സമില്ലാതെ നടത്താം. 2023 ഓഗസ്റ്റ് 10 മുതൽ പ്രാബല്യത്തിൽ വന്ന ഈ സംവിധാനം കൊണ്ട്, ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ പണമിടപാട് നടത്താവുന്നതാണ്. എസ്ബിഐ കാർഡ് ഉപഭോക്താക്കൾക്ക് വേഗത്തിലും, ഈസിയായും തടസ്സരഹിതവുമായ പേയ്‌മെന്റ് അനുഭവം നൽകാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ നീക്കം. എസ്ബിഐ കാർഡ് ഇഷ്യൂ ചെയ്ത റുപേ ക്രെഡിറ്റ് കാർഡ് യുപിഐയുമായി ബന്ധിപ്പിക്കാനും ഈസിയാണ്.

*ഇതിനായി ആദ്യം പ്ലേ സ്റ്റോറിൽ നിന്ന് (ഭീം, ഗൂഗിൾ പേ, ഫോൺ പേ ) ഒരു യുപിഐ തേർഡ് പാർട്ടി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക.

*രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കിയതിനു ശേഷം യുപിഐ ആപ്പിൽ നിങ്ങളുടെ മൊബൈൽ നമ്പർ വെരിഫൈ ചെയ്യുക

*ആഡ് ക്രെഡിറ്റ് കാർഡ്/ലിങ്ക് ക്രെഡിറ്റ് കാർഡ് ഓപ്ഷൻ തിരഞ്ഞെടുക്കുക
.
*ക്രെഡിറ്റ് കാർഡ് പട്ടികയിൽ നിന്ന് -എസ്ബിഐ ക്രെഡിറ്റ് കാർഡ് തെരഞ്ഞെടുക്കുക.

*നടപടികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി നിങ്ങളുടെ 6 അക്ക യുപിഐ പിൻ സെറ്റ് ചെയ്യുക

*എസ്ബിഐ കാർഡിൽ രജിസ്റ്റർ ചെയ്ത കാർഡ് ഉടമയുടെ മൊബൈൽ നമ്പർ യുപിഐയുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

*ഈ സേവനത്തിന് അധിക ചാർജ്ജ് ഈടാക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here