അമേരിക്കൻ ബിസിനസ് മാസിക ഫോർബ്സ് പുറത്ത് വിട്ട 2023 ലെ ഏറ്റവും ശക്തരായ സ്ത്രീകളുടെ വാർഷിക പട്ടികയിൽ നാല് ഇന്ത്യൻ വനിതകളും. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, എച്ച്സിഎൽ കോർപ്പറേഷൻ സിഇഒ റോഷ്നി നാടാർ മൽഹോത്ര (റാങ്ക് 60), സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ചെയർപേഴ്സൺ സോമ മൊണ്ടൽ (റാങ്ക് 70), ബയോകോൺ സ്ഥാപക കിരൺ മസുംദാർ-ഷാ (റാങ്ക് 76) എന്നിവരാണ് പട്ടികയിലുൾപ്പെട്ട നാല് ഇന്ത്യൻ വനിതകൾ.

ഫോബ്സ് പട്ടികയിൽ 32-ാം സ്ഥാനത്തുള്ള കേന്ദ്ര ധനമന്ത്രിയാണ് ഇന്ത്യൻ വനിതകളിൽ ഒന്നാമത്. ബിയോൺസ് (റാങ്ക് 36), റിഹാന (റാങ്ക് 74), ഡോണ ലാംഗ്ലി (റാങ്ക് 54) തുടങ്ങിയ പ്രമുഖ സ്ത്രീകളെക്കാൾ ഉയർന്ന റാങ്കിലാണ് നിർമ്മല.

യൂറോപ്യൻ കമ്മീഷൻ മേധാവി ഉർസുല വോൺ ഡെർ ലെയ്‌ൻ ആണ് പട്ടികയിൽ ഒന്നാമതെത്തിയിരിക്കുന്നത്. യൂറോപ്യൻ സെൻട്രൽ ബാങ്ക് മേധാവി ക്രിസ്റ്റീൻ ലഗാർഡെ രണ്ടാമതും, യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് മൂന്നാം സ്ഥാനത്തുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here