ലക്ഷക്കണക്കിന്​ അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന റഫയിൽ കരയുദ്ധം നടത്താൻ ഒരുങ്ങി ഇസ്രയേൽ. റഫ ആക്രമണത്തിൽ നിന്ന് ഇസ്രായേൽ​ പിന്തിരിയാൻ കൂട്ടാക്കാത്ത സാഹചര്യത്തിൽ വിമർശനവുമായി അമേരിക്കയും രംഗത്തെത്തി. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാതെ റഫയിൽ സൈനിക നടപടി പാടില്ലെന്ന് ജോ ബൈഡന്‍ പറഞ്ഞു. വിവിധ ലോക രാജ്യങ്ങളും എതിര്‍പ്പറിയിച്ചിട്ടുണ്ട്. എന്നാൽ ആക്രമണം തുടരുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഇസ്രയേൽ. ആക്രമണം കടുപ്പിച്ചതോടെ ആയിരങ്ങളാണ് പലായനം ചെയ്യുന്നത്.

അതേസമയം, ഇസ്രയേലിന്​ സൈനികസഹായം നൽകുന്നത്​ അമേരിക്ക പുന:പരിശോധിക്കണമെന്ന്​ യൂറോപ്യൻ യൂനിയൻ വിദേശനയ മേധാവി ജോസഫ്​ ബോറൽ പറഞ്ഞു. റഫയില്‍ ആക്രമണം നടത്തിയാല്‍ ഇസ്രയേലുമായുള്ള സുപ്രധാന സമാധാന ഉടമ്പടി താത്കാലികമായി നിര്‍ത്തിവെക്കുമെന്ന് ഈജിപ്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here