നോര്‍ത്ത് അമേരിക്കന്‍ മലയാളി സംഘടന തലത്തില്‍ ജീവകാരുണ്യ  പ്രവര്‍ത്തനങ്ങളുടെ പാത വെട്ടിത്തുറന്നു വിപ്ലവകരമായ മാറ്റങ്ങള്‍ നടത്തി മുന്നേറിക്കൊണ്ടിരിക്കുന്ന  കാനഡയിലെ പ്രമുഖ മലയാളി സംഘടനായ ബ്രംപ്ടന്‍ മലയാളി സമാജം ലോക പ്രവസീ മലയാളിസംഘടനകള്‍ക്ക് തന്നെ മാതൃകാ പരമായ വേറിട്ട ഒരു ഓണാഘോഷം സംഘടിപ്പിച്ചു വീണ്ടും ശ്രദ്ധേയമാകുന്നു .

“ഒരില ചോറുകൊണ്ട് ഒരു തുള്ളി കണ്ണീര്‍ തുടക്കാം” എന്ന ആഹ്വനവുമായാണ് സമാജം ഈ വര്‍ഷം ഓണം ആഘോഷിക്കുന്നത്. നമ്മുടെ സന്തോഷത്തിലും ആഘോഷത്തിലും  നിരാലംബരായ  ഒരാളെയെങ്കിലും സഹായിക്കാന്‍ സാധിക്കണം എന്നുള്ള ലക്ഷ്യവുമായി ആണ് സമാജം ഈ വര്‍ഷത്തെ ഓണാഘോഷത്തില്‍ നിന്നുള്ള വരുമാനം  പൂര്‍ണ്ണമായും നിര്‍ദ്ദനാരായ രോഗികള്‍ക്ക് സഹായത്തിനായി മാറ്റിവെച്ചിരിക്കുന്നത്. നോര്‍ത്ത് അമേരിക്കയിലെങ്ങും  സ്കൂളുകളിലും ഹാളുകളിലും നടത്തിവരുന്ന പതിവ് ഓണാഘോഷങ്ങള്‍ക്ക് പകരം അതിമനോഹരമായ ഒരു ബാന്‍ക്കറ്റ് ഹാളിലാണ് ഇക്കൊല്ലം സമാജം ഓണഘോഷവും ഒപ്പം  അനേകര്‍ക്ക്‌ സഹായമായി ഇതിനോടകം മാറികഴിഞ്ഞ “ബി എം എസ് ഹെല്‍പിംഗ് ഹാന്‍ഡ്‌സ് ” വാര്‍ഷികവും സംയുക്തമായി  നടത്തുന്നതെന്നു സമാജം പ്രസിഡണ്ട്‌ ശ്രീ കുര്യന്‍ പ്രക്കാനം പറഞ്ഞു.

ഒക്ടോബര്‍ ഒന്നിനാണ് തികച്ചും പുതുമയാര്‍ന്ന ആശയവുമായി  ഈ വര്‍ണ്ണ ശബളമായ ഓണഘ്ഷവും മാവേലിക്ക് മടക്കവും കാനഡയിലെ മലയാളി തലസ്ഥാനമായ ബ്രംപ്ടനില്‍  നടക്കുന്നത് 12091 Hurontario Street ല്‍ വെച്ചാണ്‌ ഈ മെഗാ ഓണാഘോഷം നടക്കുന്നത് ശ്രീ ഉണ്ണി ഒപ്പത്ത് അറിയിച്ചു.

ഈ ആഘോഷങ്ങളില്‍ നിന്ന് ലഭിക്കുന്ന തുക അര്‍ഹാരയവരെ കണ്ടെത്തി അവര്‍ക്ക് സഹായമായി സമാജം എത്തിക്കുമെന്ന് സമാജം ട്രഷറര്‍ ശ്രീ ജോജി ജോര്‍ജ് അറിയിച്ചു

കാനഡയിലെ പ്രമുഖ വ്യവസായി ആയ ശ്രീ മനോജ്‌ കരാത്ത ആണ് “ഒരില ചോറുകൊണ്ട് ഒരു തുള്ളി കണ്ണീര്‍ തുടക്കാം” എന്ന ഈ ആശയവുമായി നടത്തുന്ന  ഓണഘോഷങ്ങള്‍ക്കുള്ള ഓണസദ്യ  സ്പോന്‍സര്‍ ചെയ്തിരിക്കുന്നത്.

ദൂരത്തുള്ളവര്‍ക്കും ചാരത്തുള്ളവര്‍ക്കും ഈ ആഘോഷങ്ങളില്‍ പങ്കു ചേരാന്‍ സമാജം അവസരം ഒരുക്കിയിരിക്കുന്നു എന്നുള്ളതാണ് ഈ ഓണത്തിന്റെ വേറൊരു പ്രത്യേകത.  ഒക്ടോബര്‍ ഒന്നിന് ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍  ആഗ്രഹിക്കുന്നവര്‍ക്ക് ടിക്കറ്റ്കള്‍ക്കായി താഴെ പറയുന്നവരെ ബന്ധപ്പെടവുന്നതാണ്. അതെ സമയം ഈ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഏതെങ്കിലും കാരണവശാല്‍ പറ്റാത്തവര്‍ക്കും  ഈ  നന്മയില്‍ ഒരു “ഓണസദ്യ കൂപ്പണ്‍” വാങ്ങി പങ്കുചേരവുന്നതാണ്.സമാജം ഭാരവാഹികള്‍ അറിയിച്ചു.

Kurian Prakkanam 647 771 9041
Unni Oppath 416 270 0768
Joji George 647 871 8612
Thomas varghese 416 456 7050
Gopakumar Nair 416 303 2520
Jayapal Kootttathil 647 818 0642
Seema Sreekumar  416 706 2449
Jose varghese 647 782 1220
SenMathew 416 574 4062
Lalji John 647 395 2772
Mathai Mathulla 647 856 6334
Sibichen Joseph 416 617 5184
Fazil Muhhammed (647) 639-2488
Vasudev Madhavan 416 824 9323
Joseph Punnasseril 647 262 4810
Jiji John  905 846 4484
Sivakumar Sethu 647 717 5083
Anil Ambatt  416 557-5873
Binu Bhadran  647 686-8529
Boby Alex 647 700-7090
Bijoy Joseph 647 330-6030
Gireesh Babu 647 271-1473
Gigin Bahulayan  647 995-6548
Wincy John 647 628-8130
Saji Mukkadan 416 786-6059
Unni Krishnan 647 919 6030
Joy Emmanuvel 905 874 1136

newsonam poster2  Onam for Poor

LEAVE A REPLY

Please enter your comment!
Please enter your name here