ബര്‍ലിന്‍: നവംബര്‍ എട്ടിന് നടക്കുന്ന യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുമ്പ് ആയുധവ്യാപാരം, ഗൂഗ്ളിന്‍െറ സര്‍വയലന്‍സ്, യു.എസ് തെരഞ്ഞെടുപ്പ് തുടങ്ങിയവ സംബന്ധിക്കുന്ന നിര്‍ണായക വിവരങ്ങള്‍ പുറത്തുവിടുമെന്ന് വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ്. വിക്കിലീക്സ് സ്ഥാപിച്ചതിന്‍െറ പത്താം വര്‍ഷം ആചരിക്കുന്നതിന്‍െറ ഭാഗമായി ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് അസാന്‍ജ് ഇക്കാര്യം അറിയിച്ചത്.
അടുത്ത പത്ത് ആഴ്ചകളിലായാണ് നിര്‍ണായക രേഖകള്‍ പുറത്തുവിടുക.

വിക്കിലീക്സ് നടപടി ആരെയും സഹായിക്കാനല്ളെന്ന് വ്യക്തമാക്കിയ അസാന്‍ജ്, ഹിലരി ക്ളിന്‍റനോടും ഡൊണാള്‍ഡ് ട്രംപിനോടും തനിക്ക് സഹതാപം മാത്രമേയുള്ളൂവെന്നും പറഞ്ഞു.

ലണ്ടനിലെ എക്വഡോര്‍ എംബസിയില്‍നിന്ന് വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ബര്‍ലിനിലെ പരിപാടിയില്‍ അസാന്‍ജ് സംസാരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here