കാല്‍ഗറി (കാനഡ): കാനഡയുടെ ചരിത്രത്തില്‍ ആദ്യമായി ശാലോമിന്റെ വിക്ടറി കോണ്‍ഫറന്‍സ് 2016 സെപ്റ്റംബര്‍ 30, ഒക്‌ടോബര്‍ 1,2 തീയതികളില്‍ കാല്‍ഗറിയില്‍ വച്ചു നടന്നു. സെപ്റ്റംബര്‍ 30-നു രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ കാല്‍ഗറി സെന്റ് മദര്‍ തെരേസാ സീറോ മലബാര്‍ മിഷന്‍ ഡയറക്ടര്‍ റവ.ഫാ. സാജോ നിലവിളക്ക് കൊളുത്തി “വിക്ടറി കോണ്‍ഫറന്‍സ് 2016′ ഉദ്ഘാടനം ചെയ്തു.

കാല്‍ഗറി, എഡ്മണ്ടന്‍, വാന്‍കൂവര്‍ എന്നിവടങ്ങളില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത ഇരുനൂറോളം വിശ്വാസികളാണ് താമസിച്ചുള്ള ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം ആയ വിക്ടറി കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. ശാലോമിന്റെ നേതൃനിരയിലുള്ളവരുമായി വ്യക്തിപരമായി സമയം ചെലവഴിച്ച് പ്രാര്‍ത്ഥിക്കാനും, വേണ്ട നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും അവസരമൊരുക്കുക എന്നതാണ് വിക്ടറി കോണ്‍ഫറന്‍സിനെ വ്യത്യസ്തമാക്കുന്നത്.

ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനമായ നമ്മള്‍ (മലയാളികള്‍) കാനഡയില്‍ വന്നിട്ടുണ്ടെങ്കില്‍ അത് ദൈവീക പദ്ധതിയാണ്. ഈ മണ്ണിന്റെ അവകാശികളായി മാറേണ്ടവരാണ് നമ്മുടെ അടുത്ത തലമുറകള്‍. ദൈവം നമ്മെ കാനഡയിലേക്ക് നയിച്ചിട്ടുണ്ടെങ്കില്‍, ദൈവത്തിനു നമ്മളെക്കുറിച്ചുള്ള പദ്ധതി മനസ്സിലാക്കാനും, പൂര്‍ത്തിയാക്കാനും നമ്മള്‍ ജാഗ്രതയുള്ളവരായിരിക്കണം.

ദൈവസ്‌നേഹം തിരിച്ചറിയാനായി ആദ്യം നമ്മള്‍ ദൈവത്തെ അറിയണം. പിന്നീട് നമ്മിലേക്കു തന്നെ നോക്കി കുറവുകള്‍ പരിഹരിക്കണം. പിന്നീട് നമ്മുടെ ചുറ്റുവട്ടങ്ങളിലേക്കു നോക്കി, സമൂഹത്തിലേക്കും, സഹോദരങ്ങളിലേക്കും ഇറങ്ങുമ്പോഴാണ് നമ്മള്‍ ദൈവപദ്ധതി നടപ്പാക്കുന്നത്.

അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെ ലോകമെമ്പാടേക്കും സുവിശേഷങ്ങളുമായി കടന്നു ചെല്ലുന്ന ശാലോം മലയാളികള്‍ക്കു മാത്രമല്ല, ലോകമെമ്പാടുമുള്ള ക്രിസ്തു വിശ്വാസികള്‍ക്കു പ്രചോദനമാണ്. കേരളത്തിലെ ആരാലും അറിയപ്പെടാത്ത ഒരു ചെറിയ ഗ്രാമത്തില്‍ ഉടലെടുത്ത ശാലോം എന്ന ചെറിയ ശുശൂഷ ഒരു വടവൃക്ഷമായി വളര്‍ന്നതിന്റെ തെളിവാണ് കാല്‍ഗറിയിലെ വിക്ടറി കോണ്‍ഫറന്‍സിന്റെ വിജയം.

ശാലോമിന്റെ പ്രശസ്ത വചനപ്രഘോഷകനും, സ്പിരിച്വല്‍ ഡയറക്ടറുമായ ഫാ. റോയി പാലാട്ടി സി.എം.ഐ, ഫാ. ജില്‍റ്റോ ജോര്‍ജ്, ഷെവലിയാര്‍ ബെന്നി പുന്നത്തറ, ഡോ. ജോണ്‍ ഡി, ബ്രദര്‍ റെജി കൊട്ടാരം എന്നിവരാണ് വചനം പ്രഘോഷിച്ചത്. ബ്രദര്‍ ബിജു മലയാറ്റൂര്‍ ഗാനശുശ്രൂഷകള്‍ നയിച്ചു. ശാലോം ഓഫീസ് ഭാരവാഹികളായ സാന്റോ തോമസും, റ്റീനാ മേരിയും ടീം അംഗങ്ങളായി എത്തിയിരുന്നു. കാല്‍ഗറിയിലെ ശാലോം പ്രവര്‍ത്തകരുടെ നേതൃത്വമാണ് വിക്ടറി 2016 ഏറ്റവും വിജയപ്രദമാക്കിയത്. മിനു വര്‍ക്കി കളപ്പുരയില്‍ അറിയിച്ചതാണിത്. 

kalgeryshalom_pic2

LEAVE A REPLY

Please enter your comment!
Please enter your name here