ഖത്തര്‍ കേരളീയം സ്‌കൂള്‍ കലോല്‍സവത്തിന് പ്രൗഡോജ്വല സമാപനം
ദോഹ: ഖത്തര്‍ കേരളീയം സാംസ്‌കാരികോല്‍സവത്തിന്റെ ഭാഗമായി ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍ പതിനാറോളം സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ സ്‌കൂള്‍ കലോത്സവത്തിന് ശാന്തിനികേതന്‍ ഇന്ത്യന്‍സ്‌കൂളില്‍ സമാപനം.

വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സാന്നിദ്ധ്യത്താല്‍ അടുത്ത കാലത്തായി ദോഹയില്‍ നടന്ന പരിപാടികളില്‍ നിന്നും ഏറെ ശ്രദ്ധേയമായി എഫ്.സി.സി സ്‌കൂള്‍ കലോല്‍സവം. പതിനെട്ടോളം സ്‌കൂളില്‍ നിന്നും നേരത്തെ രജിസ്റ്റര്‍ ചെയ്ത 2650 കുട്ടികള്‍ക്ക് പുറമെ സ്‌പോട്ട് രജിസ്‌ട്രേഷനും നടന്നു. മുന്നിറ്റി അമ്പതിലധികം വിദ്യാര്‍ത്ഥികള്‍ സ്‌പോട് രെജിസ്‌ട്രേഷന്‍ നടത്തി. കിഡ്‌സ് 1, കിഡ്‌സ് 2, സബ്ജൂനിയര്‍, ജൂനിയര്‍, പ്രീ സീനിയര്‍, സീനിയര്‍ എന്നീ ആറ് വിഭാഗങ്ങളില്‍ കിഡ്‌സ് 1 (കെ.ജി 1) ല്‍ കളര്‍ ദി പിക്ചര്‍, ഡ്രോ & കളര്‍, കിഡ്‌സ് 2 (കെ.ജി 2 & സ്റ്റാന്റേര്‍ഡ് 1) ല്‍ ജോയിന്‍ ദി ഡോ’് & കളര്‍, ഡ്രോ & കളര്‍, സബ്ജൂനിയര്‍ (സ്റ്റാന്റേര്‍ഡ് 2 & 3) ല്‍ കളറിംഗ്, ഡ്രോ & കളര്‍, ജൂനിയര്‍ (സ്റ്റാന്റേര്‍ഡ് 4 & 5)ല്‍ കംപല്‍റ്റ് ദി പിക്ചര്‍ & കളര്‍, മോണോ ആക്ട്, കവിതാ പാരായണം, പാസേജ് റീഡിംഗ്, പ്രീ സീനിയര്‍ (സ്റ്റാന്റേര്‍ഡ് 6,7 & 8)ല്‍ ക്‌ളേ മോഡലിംഗ്, പെന്‍സില്‍ ഡ്രോയിംഗ്, മോണോ ആ്ക്ട്, കവിതാ പാരായണം, പദ്യ രചന, പ്രസംഗം, പാസ്സേജ് റീഡിംഗ്, സ്‌കിറ്റ്, സീനിയര്‍ (സ്റ്റാന്റേര്‍ഡ് 9,10,11 & 12) ല്‍ ക്രാഫ്റ്റ് ഇന്‍സ്റ്റാളേഷന്‍, പെന്‍സില്‍ ഡ്രോയിംഗ്, പ്രസംഗം, കവിതാ പാരായണം, പദ്യ രചന, മോണോ ആക്ട്, കഥാ പ്രസംഗം, സ്‌കിറ്റ് എന്നിങ്ങനെ 24 ഇനങ്ങളില്‍ മല്‍സരം നടന്നു.

തൊട്ടില്‍ എന്നവിഷയത്തത്തിലും പ്രീ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മീന്‍ പിടിക്കുന്ന വൃദ്ധന്‍ എന്ന വിഷയത്തിലും പെയിന്റിംഗ് മത്സരം നടന്നു. ആയിരത്തോളം കൊച്ചു കുട്ടികളും രക്ഷിതാക്കളും ചിത്ര രചനാമത്സരത്തിനായി രാവിലെ തന്നെ ശാന്തിയില്‍ എത്തി ചേര്‍ന്നു. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ക്രാഫ്്റ്റ് ഇന്‍സ്റ്റാളേഷന്‍ മത്സരം ഏറെ ശ്രദ്ധിക്കപ്പെട്ടു. പാഴ് വസ്തുക്കള്‍, നൂല്‍, നൂല്‍ കമ്പി, ചാക്ക് പ്ലാസ്റ്റിക് ബോട്ടില്‍, ബലൂണ്‍ എന്നിവ നല്‍കി ഒരുമണിക്കൂറിനുള്ളില്‍ ക്രിയേറ്റീവായി രൂപ കല്‍പന ചെയ്ത് ജഡ്ജസിനു മുമ്പില്‍ ചെറു വിവരണം നല്‍കുന്ന സൃഷ്ടിയായിരുന്നു ആവശ്യപ്പട്ടത്.q 1

ഓരോ കലാകാരന്മാരും വളരെ നല്ല രൂപത്തില്‍ അവരുടെ ചിന്തകള്‍ക്ക് രൂപം നല്‍കി. ഹൈഡ്രജന്‍ പ്ലാന്റ് കൂട്ടില്‍ മുട്ടയിടുന്ന പക്ഷി, ഈ ഫില്‍ ടവര്‍, നാട്ടില്‍ ഇന്ന് നടക്കുന്ന അസഹിഷ്ണുതയെ വരച്ചു കാണിക്കുന്ന ബട്ടര്‍ഫ്‌ളൈ, റൈന്‍ വാട്ടര്‍ ഹാര്‍വെസ്‌റ് മഴക്കാലത്തു വെള്ളം ശേഖരിച്ചു വേനല്‍ കാലത്തേക്ക് ഉപയോഗപ്പെടുത്തുന്ന രീതി തുടങ്ങിയവയായിരുന്നു പ്രധാന സൃഷ്ടികള്‍. ഹൈഡ്രജന്‍ പ്ലാന്റിലൂടെ കാറ്റില്‍ നിന്നും ചിലവ് കുറഞ്ഞ മാര്‍ഗ്ഗത്തിലൂടെ ഊര്‍ജ്ജം എങ്ങനെ സംഭരിക്കാമെന്നായിരുന്നു ആ കലാകാരി ജഡ്ജസിന് മുമ്പിലവതരിപ്പിച്ചത്. ദോഹയിലെ കലാസാഹിത്യ മേഘലയിലെ പ്രശസ്തരായ വിധികര്‍ത്താക്കളായിരുന്നു മല്‍സരങ്ങള്‍ക്ക് വിധി നിര്‍ണ്ണയിച്ചത്.

എഫ്.സി.സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബ് റഹ്മാന്‍ കിഴിശ്ശേരി, സംഘാടക സമിതി കണ്‍വീനറായ ഇബ്രാഹിം കോട്ടക്കലിന്റെയും നേതൃത്വത്തില്‍ സമിയംഗങ്ങളായ അബ്ദുല്‍ ജബ്ബാര്‍, അപര്‍ണ്ണ റെനീഷ്, സുരേഷ് ഗോപാലന്‍, മന്ജു മിലന്‍, ഉണ്ണിക്കൃഷ്ണന്‍, ഹരിദാസ്, ബിന്ദു, സഫൂറാ സലീം, സലീല മജീദ്, സുനില ജബ്ബാര്‍, ലേഖ, ലിജി, അഷ്‌റഫ് എന്‍.പി, ഷാിയാസ്, മുഹമ്ദ് സലീം പി.എം, അബ്ദുസ്സമദ് കോട്ടമ്പാറ, അബ്ദുല്ല കരിപ്പാളി, അഷ്‌ക്കര്‍, ബാസിത്, ശംസുദ്ദീന്‍, നുഫൈസ, അയിഷ, സൗമി, റുഷിദ, ഷബാന ലത്തീഫ്, ഷബാന ഷാഫി, അബദുല്‍ ഖാദര്‍, ഫസ്‌ന, ഫൗസിയ, ഷെറി, റംഷി, നൗഫിറ, തസ്‌നിം, ഖമറുന്നീസ, മധു, റഫീഖ് മേച്ചേരി എന്നിവരുടേയും നൂറില്‍ പരം വളണ്ടിയര്‍മാരുടേയും സേവനം പരിപാടിക്ക് മിഴിവേകി.

LEAVE A REPLY

Please enter your comment!
Please enter your name here