സോളാര്‍ കേസിലെ ബംഗളൂരു കോടതി വിധിയില്‍ വിശദീകരണവുമായി  മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.കോടതിയില്‍നിന്ന് തനിക്ക് സമന്‍സ് കിട്ടിയില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.കേസ് ഗൗരവമായി എടുക്കാത്തത്‌ പിഴവായി.

എഫ്‌.ഐ.ആറിലോ പരാതിയിലോ മൊഴിയിലോ താന്‍  പണം തട്ടിയെടുത്തതായി പറഞ്ഞിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.വ്യവസായി എം.കെ. കുരുവിളയുടെ പരാതി ഫയലില്‍ സ്വീകരിച്ച ബംഗളൂരു ജില്ലാ സെഷന്‍സ് കോടതിയാണ് 12 ശതമാനം പലിശയടക്കം1.61 കോടി രൂപ നഷ്ടപരിഹാരം പരാതിക്കാരന് നല്‍കണമെന്ന് വിധിച്ചത്. രണ്ടു മാസത്തിനുള്ളില്‍ തുക കോടതിയില്‍ കെട്ടിവയ്ക്കണമെന്നും വിധിന്യായത്തില്‍ പറയുന്നു.

സോളാര്‍ സാങ്കേതികവിദ്യ തെക്കന്‍ കൊറിയയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിനായി ക്ലിയറന്‍സ് സബ്‌സിഡിക്കായി മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള ആറുപേര്‍ക്ക് 1.35 കോടി രൂപ കൈമാറിയിരുന്നതായി കുരുവിള കോടതിയില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here