യാത്രക്കാരുമായി പറക്കാനൊരുങ്ങിയ അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിന് തീപിടിച്ചു. ചിക്കാഗോയിലെ ഒഹേര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. 161 യാത്രക്കാരുമായി മിയാമിയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിയ ബോയിംഗ് 767 വിമാനത്തിനാണ് തീപിടിച്ചത്. 9 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.

അപകടത്തില്‍ ആളപായമില്ല. എന്‍ജിന്‍ തകരാറാണ് അപകടകാരണമെന്ന് അധികൃതര്‍ അറിയിച്ചു.എമര്‍ജന്‍സി വാതിലുകളിലൂടെ പെട്ടന്ന് തന്നെ മുഴുവന്‍ യാത്രക്കാരെയും പുറത്തെത്തിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പ്രദേശിക സമയം ഉച്ചയ്ക്ക് 2.35നാണ് സംഭവം. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ മിയാമിയിലെത്തിക്കുമെന്ന് കമ്പനി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here