പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫും നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള സംഭാഷണം പാക്കിസ്ഥാൻ വളച്ചൊടിക്കുകയായിരുന്നുവെന്ന് ട്രംപിന്റെ ഉപദേഷ്ടാവ്. ട്രംപ് നടത്തിയ സംഭാഷണത്തേക്കാളധികം വിവരങ്ങൾ അവർ പുറത്തുവിട്ട വാർത്തകളിലുണ്ടെന്നാണ് ട്രംപിന്റെ ഉപദേഷ്ടാവിന്റെ വിശദീകരണം. പാക്ക് ദിനപത്രമായ ഡോൺ റിപ്പോർട്ട് ചെയ്യുന്നു.

പാക്ക് മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട വാർത്തകളിൽ പാക്കിസ്ഥാന്റെ കാഴ്ചപ്പാട് മാത്രമാണുള്ളത്. ട്രംപിന്റെ ഉപദേശകൻ വ്യക്തമാക്കുന്നു.

ഇന്ത്യയുമായുള്ള പ്രശ്നം പരിഹരിക്കാൻ ഇടപെടുമെന്നുള്ള ട്രംപിന്റെ വാക്കുകൾക്ക് ആവശ്യത്തിലധികം പ്രാധാന്യം നൽകി. ട്രംപുമായുള്ള സംഭാഷണം പാക്കിസ്ഥാൻ പുറത്തുവിടാൻ പാടില്ലായിരുന്നെന്നും വൈറ്റ് ഹൗസ് മുൻ പ്രസ് സെക്രട്ടറി അരി ഫ്ലെച്ചർ വ്യക്തമാക്കി.

പ്രസിഡന്റുമായുള്ള സംഭാഷണം വിദേശ നേതാക്കൾ പൊതുവെ പുറത്തുവിടുന്ന പതിവില്ല. പ്രസിഡന്റ് പറഞ്ഞതിന്റെ പ്രസക്ത ഭാഗമാണ് പുറത്തുവിടുക. പാക്കിസ്ഥാന്റെ നടപടി നയതന്ത്ര പ്രോട്ടോക്കോളിന് എതിരാണെന്നനും ഫ്ലെച്ചർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here