വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസുമായി സഖ്യം ചേരാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ്. ഇത്തരമൊരു സഖ്യത്തിന് 300 സീറ്റിലധികം നേടാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും അഖിലേഷ് പറഞ്ഞു.
ചുരുങ്ങിയ സീറ്റുകളില്‍ മാത്രം മത്സരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെങ്കില്‍ മാത്രമേ ഇത്തരമൊരു സഖ്യത്തിനുള്ള സാധ്യത ഉയരുന്നുള്ളൂ എന്നും അഖിലേഷ് പറഞ്ഞു. ലാഭ നഷ്ടങ്ങളെ കുറിച്ചു മാത്രം ചിന്തിക്കുകയാണെങ്കില്‍ സഖ്യം വിജയിക്കുകയില്ലെന്നും അഖിലേഷ് പറഞ്ഞു.
അതേസമയം ബഹുജന്‍ സമാജ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യത അഖിലേഷ് യാദവ് തള്ളി. ബിഎസ്പിയുമായുള്ള സഖ്യ സാധ്യതയെ അസാധ്യമെന്നാണ് അഖിലേഷ് വിശേഷിപ്പിച്ചത്. ബിജെപിയുമായി ചേര്‍ന്ന് അധികാരം പങ്കിട്ട ചരിത്രമുള്ള പാര്‍ട്ടിയാണ് ബിഎസ്പി എന്നും അഖിലേഷ് പറഞ്ഞു.