ഷാർജ: ഷാർജ ഭരണാധികാരി അടുത്തവർഷം കേരളം സന്ദർശിക്കും. ഷാർജ ഭരണാധികാരിയായ ഷേഖ് സുൽത്താൽ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് കേരളം സന്ദർശിക്കുന്നത്. കാലിക്കട്ട് സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് സ്വീകരിക്കാനാണ് അദ്ദേഹം എത്തുന്നത്. സെപ്റ്റംബറിലായിരിക്കും സന്ദർശനം നടക്കുകയെന്ന് ഷാർജ ഭരണാധികാരിയുടെ ഓഫീസ് അറിയിച്ചു.ഷാർജയിലെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണം സ്വീകരിച്ചാണ് അൽ ഖാസിമി കേരളത്തിലെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here