ഏഴ് മുസ്ലീം രാജ്യകാര്‍ക്ക് അമേരിക്കന്‍ പ്രവേശനം നിയന്ത്രിക്കുന്ന പുതിയ ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡെണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു

പുതിയ ഉത്തരവ് അനുസരിച്ച് ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് അമേരിക്കയില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം.

സിറയിയില്‍ നിന്നുള്ള അഭയാര്‍ഥികളില്‍ സിറിയന്‍ ക്രിസ്ത്യാനികള്‍ക്കായിരിക്കും പ്രാമുഖ്യം കൊടുക്കുകയെന്നും ഉത്തരവില്‍ ഒപ്പുവെച്ചു കൊണ്ട് ട്രംപ് വ്യക്തമാക്കി.

”ഇസ്ലാമിക തീവ്രവാദികള്‍ രാജ്യത്ത് പ്രവേശിക്കുന്നത് തടയാനുള്ള മികച്ച അളവുകോലാണിത്. അത്തരക്കാരെ നമുക്ക് ഇവിടെ ആവശ്യമില്ല. അമേരിക്കയെ പിന്തുണയ്ക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നവരെ മാത്രമേ രാജ്യത്തേക്ക് പ്രവേശിപ്പിക്കൂ” ട്രംപ് പറഞ്ഞു.

ട്രംപിന്റെ തീരുമാനം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ ശക്തമായ എതിര്‍പ്പുമായി ഡെമോക്രാറ്റുകളും വിവിധ സംഘടനകളും രംഗത്തെത്തി. കഴിഞ്ഞവര്‍ഷം തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന ട്രംപിന്റെ പ്രസ്താവന ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here