അമേരിക്കന്‍ പ്രസിഡന്‌റ് ഡൊണാള്‍ഡ് ട്രംപിന്‌റെ പുതിയ വിസ നയങ്ങളോട് ഇന്ത്യയിലെ പ്രധാന ഐറ്റി കമ്പനിയായ ഇന്‍ഫോസിസ് സമരസപ്പെട്ടെന്നു റിപ്പോര്‍ട്ട്. വരുന്ന രണ്ടു വര്‍ഷങ്ങളില്‍ ഇന്‍ഫോസിസ് 10,000 അമേരിക്കക്കാരെ ജോലിയ്‌ക്കെടുക്കുമെന്നാണ് അറിയുന്നത്. അമേരിക്കയില്‍ നാല് ടെക്നോളജി ഹബ്ബുകള്‍ തുടങ്ങാനും പദ്ധതിയുണ്ട്.   പുതിയ നിയമനങ്ങളും ഹബ്ബുകളും ഉപയോഗിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്‌റലിജന്‍സ്, മെഷീന്‍ ലേണിംങ്, ക്ലൗഡ്, ബിഗ് ഡാറ്റ  പോലെയുള്ള സാങ്കേതികവിദ്യകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണു നീക്കം.   വരുന്ന ഓഗസ്റ്റില്‍ ഇന്ത്യാനയില്‍ ആരംഭിക്കാനിരിക്കുന്ന ആദ്യത്തെ ഹബ്ബില്‍ 2021 ആകുമ്പോഴേയ്ക്കും 2, 000 തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന് ഇന്‍ഫോസിസ് സിഇഓ വിശാല്‍ സിക്ക പറഞ്ഞു. മറ്റു മൂന്നു ഹബ്ബുകള്‍ അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ തീരുമാനിക്കും.   ഈ ഹബ്ബുകള്‍ ടെക്‌നോളജിയില്‍ പരിശീലനം നല്‍കുക മാത്രമായിരിക്കില്ല ചെയ്യുക. സാമ്പത്തിക സേവനങ്ങള്‍, ഉല്പാദനം, ആരോഗ്യം, ഊര്‍ജ്ജം, ചില്ലറവ്യാപാരം തുടങ്ങിയ രംഗങ്ങളില്‍ ക്ലയന്‌റുകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള പരിശീലനവും നല്കും. 

LEAVE A REPLY

Please enter your comment!
Please enter your name here