nasa-image-ufo.jpg.image.784.410

 

കേപ്പ് കനാവറൽ∙ അന്യഗ്രഹജീവികൾ രാജ്യാന്തര ബഹിരാകാശ കേന്ദ്രം (ഐഎസ്എസ്) വീക്ഷിക്കുന്നുവോ? മനുഷ്യനിർമിതമല്ലാത്ത ഒരു വസ്തു ബഹിരാകാശ കേന്ദ്രത്തെ നോക്കുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. യുഎഫ്ഒ (അൺ ഐഡന്റിഫൈഡ് ഒബ്ജക്ട്) ബഹിരാകാശ നിലയത്തെ ദൂരെ നിന്നും നിരീക്ഷിക്കുന്നതായുള്ള വാർത്തകളാണ് പ്രചരിക്കുന്നത്.

ഐഎസ്എസിലെ ക്യാമറ ഇത്തരമൊരു വസ്തുവിനെ പകർത്തിയെന്നാണ് വാദമുയർത്തുന്നവർ അവകാശപ്പെടുന്നത്. പിങ്ക് നിറത്തിലും വെള്ള നിറത്തിലുമുള്ള വസ്തു ബഹിരാകാശ കേന്ദ്രത്തെ ചുറ്റുന്ന ചിത്രമാണ് പ്രചരിക്കുന്നത്. അതേസമയം, വാർത്ത നാസ തള്ളിക്കളഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here