സാങ്കേതികവിദ‌്യ നിറയെ ഫലങ്ങളുള്ള വൃക്ഷം പോലെയാണ്. കൂടുതൽ പഴങ്ങൾ വരുമ്പോൾ ചില്ലകൾ തലകുനിക്കും. ത്രിഡിയിൽ ഷൂട്ട് െചയ്യുക എന്നത്, അല്ലെങ്കിൽ ത്രിഡി ചിത്രം, വിഡിയോ എന്നിവ കാണുകയെന്നത് അദ്ഭുതകരമായിരുന്നു. െടക്നോളജി വളർന്നപ്പോൾ ത്രിഡി കാമറകൾ വിപണിയിലെത്തി. ഇപ്പോഴിതാ പുതിെയാരു ഡിവൈസ് രംഗത്തിറങ്ങുന്നു.

ലോകത്തിലെ ആദ്യത്തെ ത്രീഡി ആക്സസറി കാമറ – െബവൽ 3ഡി. ചെറിയൊരു യുഎസ്ബി സ്റ്റിക്പോലുള്ള ഈ ഉപകരണം നിങ്ങളുടെ ഫോൺ, ടാബ് ലെറ്റ് എന്നിവയുടെ 3.5 ഓഡിേയാ ജാക്കുമായി കണക്ട് െചയ്താൽ ത്രിഡിയിൽ പടമെടുക്കാം. അടുത്ത ഡിസംബർ മാസത്തിൽ പുറത്തിറങ്ങുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. ഒരു കിക്സ്റ്റാർട്ടർ സ്റ്റാർട്ട്അപ് സംരംഭമായാണ് െബവൽ 3ഡി രംഗത്തിറങ്ങുന്നത്. വില 49 ഡോളർ. പടമെടുക്കാൻ മാത്രമല്ല ഭാവിയുടെ സാങ്കേതികവിദ്യയായ ത്രിഡി പ്രിന്റിങ്ങിനും ബെവൽ 3ഡി ഉപയോഗിക്കാമെന്നാണു സംരംഭകരുടെ അവകാശവാദം.

െബവൽ 3ഡിയിലെ കണ്ണിന് അപകടമുണ്ടാക്കാത്ത േലസർ കിരണങ്ങളും സ്മാർട്ട്ഫോണിലെ കാമറയും ഒത്തുചേർന്നാണ് ത്രിഡി ഇമേജ് ഉണ്ടാക്കുന്നത്. സാമൂഹികമാധ്യമങ്ങളിൽ ഷെയർ െചയ്യാനാവും വിധമായിരിക്കുമത്രേ ഈ ചിത്രങ്ങൾ.

നിർമാണത്തിലിരിക്കുന്ന ഈ കാമറാ ഉപകരണം ഉയർന്ന സാങ്കേതികവിദ്യയുടെ പിന്തുണയോടെ ജനങ്ങളിലേക്കെത്തുമ്പോൾ ത്രിഡി വിഡിയോ സൗകര്യവും കയ്യിലൊതുങ്ങുമായിരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here