ന്യൂയോർക്ക്∙ ലോകമെമ്പാടുമുള്ള കുരുന്നുകൾക്കായി ടെന്നിസ് ലോക ഒന്നാംനമ്പർ താരം നൊവാക് ജോക്കോവിച്ച് പുതിയ കളിക്കളത്തിൽ. യുഎൻ വിദ്യാഭ്യാസ ഏജൻസിയായ യുനിസെഫ് ബാലാവകാശ സംരക്ഷണത്തിനായുള്ള ഗുഡ്‌വിൽ അംബാസ‍ഡറായാണ് ഇരുപത്തെട്ടു വയസ്സുള്ള ജോക്കൊവിച്ചിനെ നിയമിച്ചത്.

കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ഉയർത്തിപ്പിടിക്കാനുമായി താൻ പുതിയ പദവി ഫലപ്രദമായി വിനിയോഗിക്കുമെന്നു ജോക്കോവിച്ച് പറഞ്ഞു. കുട്ടികളുടെ അവകാശസംരക്ഷണത്തിനുള്ള പ്രവർത്തനങ്ങൾക്കായി നൊവാക് ജോക്കോവിച്ച് ഫൗണ്ടേഷൻ ലോക ബാങ്കുമായും ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here