കറാച്ചി∙ പാക്കിസ്ഥാൻ മുൻപ്രധാനമന്ത്രി യൂസഫ് റാസാ ഗീലാനിക്കെതിരെ അഴിമതിക്കേസിൽ പാക്ക് കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. ഇല്ലാത്ത കമ്പനികളുടെ പേരിൽ സബ്സിഡി അനുവദിച്ചു കോടികൾ തട്ടിയ കേസിൽ പ്രതിയായ മുൻപ്രധാനമന്ത്രി തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനെത്തുടർന്നാണ് അറസ്റ്റ് ചെയ്തു ഹാജരാക്കാൻ ഉത്തരവായത്.

പാക്കിസ്ഥാൻ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി കുറ്റപത്രം നൽകിയ ഈ അഴിമതിക്കേസിൽ ഗീലാനിക്കു പുറമേ മുൻ വാണിജ്യമന്ത്രി മക്തൂം അമിൻ ഫാഹിമും മുതിർന്ന ഉദ്യോഗസ്ഥരും പ്രതികളാണ്. 12 കേസുകളാണുള്ളത്. 2008 മുതൽ 2013 വരെ ഗീലാനി പ്രധാനമന്ത്രിയായിരുന്നു.

അന്നത്തെ പ്രസിഡന്റ് ആസിഫ് അലി സർദാരിക്കെതിരെ അഴിമതിക്കേസിൽ പുനരന്വേഷണം നടത്താനായി സ്വിസ് ഭരണകൂടത്തിന് ഒരു കത്തെഴുതണമെന്ന കോടതിയുടെ ഉത്തരവ് പാലിക്കാതിരുന്നതിനെത്തുടർന്ന് ഗീലാനിയെ സുപ്രീം കോടതി നീക്കം ചെയ്യുകയായിരുന്നു. സർദാരിയുടെ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി)യുടെ മുതിർന്ന നേതാവാണു ഗീലാനി

LEAVE A REPLY

Please enter your comment!
Please enter your name here