അബുജ ∙ നൈജീരിയയിലെ ചിബോക്ക് പട്ടണത്തിലെ സ്കൂളിൽനിന്ന് ബൊക്കൊ ഹറാം ഭീകരർ ഇരുനൂറിലേറെ സ്കൂൾ വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയിട്ട് 500 ദിവസം പിന്നിട്ടു. ഇവരെ കണ്ടെത്താനാകുമെന്ന എല്ലാ പ്രതീക്ഷകളും നശിച്ച് ബന്ധുക്കളും പ്രിയപ്പെട്ടവരും.

ബോർനോ സംസ്ഥാനത്തെ ചിബോക്ക് പട്ടണത്തിലുള്ള ബോർഡിങ് സ്‌കൂളിൽ പരീക്ഷയെഴുതിക്കൊണ്ടിരുന്ന 276 സ്‌കൂൾ വിദ്യാർഥിനികളെ ഭീകരർ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയത് കഴിഞ്ഞ വർഷം ഏപ്രിൽ 14നായിരുന്നു. ഇവരിൽ 57 പേർ രക്ഷപ്പെട്ടു തിരികെയെത്തിയെങ്കിലും ശേഷിക്കുന്ന 219 പെൺകുട്ടികളെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.

പെൺകുട്ടികളെ മതം മാറ്റി ഭീകരർക്കു വിവാഹം ചെയ്തു കൊടുത്തുവെന്ന് ബൊക്കൊ ഹറാം നേതാവ് അബുബക്കർ ശെഖാവു മുൻപു പ്രഖ്യാപിച്ചിരുന്നു. ഭീകരവിരുദ്ധ പോരാട്ടത്തിൽ പുതിയ സർക്കാരും പരാജയപ്പെട്ടെന്ന് ‘ബ്രിങ് ബാക്ക് ഔർ ഗേൾസ്’ പ്രക്ഷോഭ നേതാക്കൾ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here