സംഘടനകളുടെ അതിര്‍ത്തി വരമ്പുകള്‍ ഭേദിച്ചു കാനഡയിലെയും അമേരിക്കയിലെയും മലയാളികളുമായി ബഹുമാനപ്പെട്ട കേരള ഗവർണ്ണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ഈ വരുന്ന ശനിയാഴ്ച്ച സംവാദിക്കുന്നു. പ്രസ്തുത മീറ്റിങ്ങില്‍ പ്രവാസി മലയാളികളുടെ ആത്മാഭിമാനമായ പതിനൊന്നാമത് കനേഡിയൻ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഈ വര്‍ഷത്തെ ചടങ്ങുകള്‍ ഗവര്‍ണ്ണര്‍ ഉദ്ഘാടനം ചെയ്യുന്നു. കാനഡായിലെയും യു എസ് എ യിലെയും പ്രമുഖ രാഷ്ട്രീയ ,സാംസ്കാരിക,സമുദായിക, സംഘടനാ നേതാക്കള്‍ യോഗത്തില്‍ സംബന്ധിക്കുന്നു.

ഈ പരിപാടിയുടെ വിജയത്തിനായി കോഡിനേഷൻ കമ്മിറ്റികൾ കാനഡയിലും അമേരിക്കയിലുമായി നിലവിൽ വന്നു. കാനഡയിലെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ ഫൊക്കാന മുൻ പ്രസിഡണ്ട് ശ്രീ ജോൺ പി ജോൺ, മിസ്സിസ്സാഗ കേരളാ സമാജം പ്രസിഡണ്ട് ശ്രീ പ്രസാദ് നായർ തുടഞ്ഞിയവരുടെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ നേതാക്കന്മാർ അടങ്ങിയ ഒരു കോർഡിനേഷൻ കമ്മറ്റി നിലവിൽ വന്നതായി ഈ പരിപാടിയുടെ മുഖ്യ സംഘാടകർ ആയ ശ്രീ. കുര്യൻ പ്രക്കാനവും ശ്രീ. പോൾ കറുകപള്ളിയും അറിയിച്ചു.

ടൊറേന്റോ മലയാളീ സമാജം പ്രസിഡണ്ട് ശ്രീ സാബു കാട്ടുകുടി, ഹാമിൽട്ടൺ മലയാളി സമാജം പ്രസിഡണ്ട് ശ്രീ ഷാജി കുര്യൻ, KCABC പ്രസിഡണ്ട് രാജശ്രീ നായർ,ഓർമ്മ പ്രസിഡണ്ട് ശ്രീ അജു ഫിലിപ്പ് , ലോമ പ്രസിഡണ്ട് ശ്രീ ജോജി തോമസ് ,നയാഗ്ര മലയാളി അസോസിയേഷൻ പ്രസിഡണ്ട് ശ്രീ മനോജ് ഇടമന, സോമോൻ സഖറിയ, പ്രസിഡണ്ട് ട്രക്കേഴ്സ് അസോസിയേഷൻ, അനീഷ് മാവേലിക്കര, എബ്രഹാം ഐസക്ക് MCAC ,ലിജു രാമചന്ദ്രൻ ,പ്രവീൺ വർക്കി , രമേശ് നായർ മോണ്ട്രിയൽ ,മനോജ് കരാത്ത ,ബിനു ജോഷ്വാ ബ്രാംപ്ടൻ മലയാളീ സമാജം, മോൻസി തോമസ് കനേഡിയൻ ലയൺസ്‌ , സഞ്ജയ് മോഹൻ, യോഗേഷ് കുമാർ തുടങ്ങിയവർ അടങ്ങിയതാണ് കാനഡയിൽ നിന്നുള്ള കോഓർഡിനേഷൻ കമ്മറ്റിഎന്ന് പ്രോഗ്രാം ഓർഗനൈസർ ശ്രീ. കുര്യൻ പ്രക്കാനം അറിയിച്ചു

ഉടൻതന്നെ അമേരിക്കൻ കോഓർഡിനേഷൻ കമ്മറ്റിയും നിലവിൽ വരുമെന്ന് ശ്രീ പോൾ കാറുകപ്പള്ളി അറിയിച്ചു.

ഈ വീഡിയോ കോൺഫറൻസിൽ എല്ലാ അംഗങ്ങളും പ്രവാസി പ്രതിനിധികളും അഭ്യുദയകാംക്ഷികളും സംവാദത്തിൽ പങ്കെടുക്കണമെന്ന് അവർ അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here