കാൻബറ: പാരീസ്​ ഉടമ്പടിയിൽ വീണ്ടും ചേരുമെന്ന അമേരിക്കൻ പ്രസിഡൻറായി തെരഞ്ഞെടുക്ക​െപ്പട്ട ജോ ബൈഡ​െൻറ നിലപാടിനെ സ്വാഗതം ചെയ്​ത്​ ആസ്​ട്രേലിയൻ പ്രധാനമന്ത്രി ​സ്​കോട്ട്​ മോറിസൻ. ആസ്​ട്രേലിയയിൽ കാർബൺ പുറന്തള്ളുന്നത്​ കുറക്കുന്നതിന്​ കൂടുതൽ നടപടികൾ സ്വീകരിക്കാൻ സമ്മർദ്ദം ചെലുത്തു​ന്നതിനിടെയാണ്​ പ്രധാനമന്ത്രിയുടെ ​പ്രസ്​താവന.

ലോകാരോഗ്യ സംഘടന പോലുള്ള സംഘടനകളിലേക്കുള്ള യു.എസി​െൻറ സജീവ തിരിച്ചുവരവിനെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആഴ്​ചയാണ്​ യു.എസ്​ പാരീസ്​ ഉടമ്പടിയിൽനിന്ന്​ ഔദ്യോഗികമായി പുറത്തുപോയത്​. തെരഞ്ഞെടുപ്പ്​ ചൂടിനിടെ പാരീസ്​ ഉടമ്പടിയിൽ വീണ്ടും ചേരുമെന്ന്​ ബൈഡൻ ഉറപ്പുനൽകിയിരുന്നു. ഔദ്യോഗികമായി യു.എസ്​ പാരീസ്​ ഉടമ്പടിയിൽനിന്ന്​ പുറത്തുപോകുന്ന ദിവസം തന്നെയായിരുന്നു ബൈഡ​െൻറ പ്രഖ്യാപനം. പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​െൻറ നയങ്ങളെ തിരുത്താനുള്ള ബൈഡ​െൻറ തീരുമാനത്തെ നിരവധിപേർ സ്വാഗതം ​െചയ്യുകയും ചെയ്​തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here