ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ഇതുവരെ 5,17,90,088 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 12,78,449 പേർ മരണമടഞ്ഞു.രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടി അറുപത്തിമൂന്ന് ലക്ഷം പിന്നിട്ടു.

അമേരിക്കയിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. ഇതുവരെ 1,05,57,630 പേർക്കാണ് യുഎസിൽ കൊവിഡ് സ്ഥിരീകരിച്ചത്. 2,45,784 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തിയഞ്ച് ലക്ഷം പിന്നിട്ടു.രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യയാണ് ലോകത്ത് രണ്ടാം സ്ഥാനത്ത്. രാജ്യത്ത് 85,91,731 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 1,27,059 പേർ മരിച്ചു. മരണ നിരക്ക് 1.48 ശതമാനമായി തുടരുന്നു.രോഗമുക്തി നേടിയവരുടെ എണ്ണം എൺപത് ലക്ഷത്തോടടുക്കുന്നു. 92.64 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

ബ്രസീലിലും രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്.ആകെ രോഗബാധിതരുടെ എണ്ണം അമ്പത്തേഴ് ലക്ഷം പിന്നിട്ടു. 1,62,842 പേർ മരിച്ചു. 50,64,344 പേർ രോഗമുക്തി നേടി. റഷ്യയിലും കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്. പതിനെട്ട് ലക്ഷത്തിലധികം പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 31,161 പേർ മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here