ലണ്ടന്‍: ഇന്ത്യന്‍ ഭരണഘടനാശിൽപ്പി ഡോ. ബി ആര്‍ അംബേദ്കര്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ വിദ്യാര്‍ഥിയായിരിക്കെ താമസിച്ച വസതി മ്യൂസിയമായി പ്രവര്‍ത്തിപ്പിക്കാനുള്ള തടസ്സങ്ങൾ ഒടുവില്‍ നീങ്ങി. ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യത്തിന് ലണ്ടന്‍ അധികൃതര്‍ അന്തിമാനുമതി നല്‍കി.

1921,22 വർഷങ്ങളില്‍ വടക്കന്‍ ലണ്ടനിൽ അംബേദ്കര്‍ താമസിച്ച കാംഡെന്‍ നഗരത്തിലെ 10 കിങ് ഹെന്‍ട്രി റോഡിലെ കെട്ടിടമാണ് മ്യൂസിയമാക്കുന്നത്. കെട്ടിടം ഇതിനകം മഹാരാഷ്ട്ര സര്‍ക്കാര്‍ വാങ്ങി മ്യൂസിയം സജ്ജീകരിച്ചിട്ടുണ്ട്. പാര്‍പ്പിടമേഖലയിലെ കെട്ടിടം മ്യൂസിയമാക്കുന്നതിന്‌ കാംഡെന്‍ കൗണ്‍സിലിന്റെ വ്യവസ്ഥകളോടെയുള്ള അന്തിമ അനുമതിയാണ് ഇപ്പോള്‍ ലഭിച്ചത്. അംബേദ്കറുടെ 64-ാമത് ചരമവാർഷികമാണ് ഞായറാഴ്ച. 1956 ഡിസംബര്‍ ആറിന് 65-ാം വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here