ന്യൂ​ഡ​ൽ​ഹി​:​ ​അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് ​അ​വ​സാ​നം.​ ​ഇ​ന്ത്യ​ൻ​ ​ഓ​പ്പ​ണ​ർ​ ​രോ​ഹി​ത് ​ശ​ർ​മ്മ​ ​ശാ​രീ​രി​ക​ ​ക്ഷ​മ​ത​ ​ടെ​സ്റ്റ്് ​പാ​സാ​യി​ ​ഇ​പ്പോ​ൾ​ ​പൂ​ർണ​ ​ആ​രോ​ഗ്യ​വാ​നാ​ണെ​ന്ന് ​തെ​ളി​യി​ച്ചു.​ ​ബം​ഗ​ളൂ​രു​വി​ലെ​ ​ദേ​ശീ​യ​ ​ക്രി​ക്കറ്റ് ​അ​ക്കാ​ഡ​മി​യി​ൽ​ ​ഇ​ന്ന​ലെ​യാ​യി​രു​ന്നു​ ​രോ​ഹി​തി​ന്റെ​ ​ഫി​റ്റ്ന​സ് ​ടെ​സ്റ്റ്.രോ​ഹി​ത് ​പൂ​ർ​ണ​മാ​യും​ ​ഫിറ്റാ​ണെ​ന്ന് ​നാ​ഷ​ണ​ൽ​ ​ക്രി​ക്കറ്റ് അ​ക്കാ​ഡ​മി​യി​ലെ​ ​ഫി​സി​സോ​യോ​ ​അ​റി​യി​ച്ച​താ​യി​ ​പി.​ടി.​ഐ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.​ ​ആ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ​ ​ടെ​സ്റ്റ് ​പ​ര​മ്പ​ര​യി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​ഇ​ന്ത്യ​ൻ​ ​ടീ​മി​നൊ​പ്പം​ ​ചേ​രാ​ൻ​ ​രോ​ഹി​ത് 14​ന് ​യാ​ത്ര​തി​രി​ക്കു​മെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട്.
ബി.​സി.​സി.​ഐ​യാ​ണ് ​ഇ​തു​സം​ബ​ന്ധി​ച്ച് ​അ​ന്തി​മ​ ​തീ​രു​മാ​നം​ ​എ​ടു​ക്കു​ക.​ ​ഡി​സം​ബ​ർ​ 17​നാ​ണ് നാല് മത്സരങ്ങൾ ഉൾപ്പെട്ട് ​ഇ​ന്ത്യ​ ​-​ ​ആ​സ്ട്രേ​ലി​യ​ ​ടെ​സ്റ്റ് പ​ര​മ്പ​ര​ ​ആ​രം​ഭി​ക്കു​ന്ന​ത്.​ ​കൊ​ഹ്‌​ലി​ ​ആ​ദ്യ​ ​ടെ​സ്റ്റി​ന് ​ശേ​ഷം​ ​നാ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങു​ന്ന​തി​നാ​ൽ​ ​രോ​ഹി​തി​ന്റെ​ ​ടെ​സ്റ്റ് ​ടീ​മി​ലെ​ ​സാ​ന്നി​ധ്യം​ ​ഇ​ന്ത്യ​യ്ക്ക് ​ഏ​റെ​ ​സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ് ​വി​ല​യി​രു​ത്ത​ലു​ക​ൾ.

പരിക്കും പ്രശ്‌നങ്ങളും
ഐ.പി.എല്ലിനിടെ ഹാംസ്ട്രിംഗ് ഇഞ്ച്വറി വഷളായതോടെയാണ് രോഹിതിനെ ആസ്ട്രേലിയക്കെതിരായ ഏകദിന, ട്വന്റി-20 പരമ്പരകളിൽ നിന്നും ഒഴിവാക്കിയത്. എന്നാൽ ഐ.പി.എല്ലിൽ നാല് മത്സരങ്ങൾ കളിക്കാതിരുന്ന രോഹിത് മടങ്ങിയെത്തി ഫൈനലിൽ തകർപ്പൻ ഇന്നിംഗ്സുമായി മുംബയ്‌ ഇന്ത്യൻസിനെ കിരീടത്തിലേക്ക് നയിച്ചു. തുടർന്ന് രോഹിതിനെ ചുറ്രിപ്പറ്രി വിവാദങ്ങൾ കൊഴുക്കുകയായിരുന്നു. ടെസ്‌റ്ര് ടീമിൽ ഉൾപ്പെടുത്തിയിരുന്ന രോഹിത് ഐ.പി.എല്ലിന് ശേഷം ഇന്ത്യൻ ടീമിനൊപ്പം ആസ്ട്രേലിയക്ക് പോകാതെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിലേക്ക് പോയതും വിവാദമായി. ഇതിനിടെ രോഹിതിന്റെ പരിക്കിനെക്കുറിച്ച് വൃക്തതയില്ലെന്ന കൊഹ്‌ലി‌യുടെ പരാമർശവും പ്രശ്നങ്ങളുണ്ടാക്കി.ടീമിലെടുത്താൽ നിലവിലെ സാഹചര്യത്തിൽ അവസാന രണ്ട് ടെസ്റ്റിലും രോഹിതിന് കളിക്കാം. ക്വാറന്റൈൻ ഇളവ് കിട്ടിയാൽ രണ്ടാം ടെസ്റ്റിലും കളിക്കാം. എന്നാൽ സാധ്യമാകാൻ ബുദ്ധിമുട്ടാണ്.

LEAVE A REPLY

Please enter your comment!
Please enter your name here