ചെന്നൈ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റില്‍ 578 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയെ ആദ്യ ഇന്നിംഗ്‌സില്‍ 337 ന് പുറത്താക്കി സന്ദര്‍ശകര്‍ക്ക് മേല്‍ക്കൈ. എന്നാല്‍ ഇന്ത്യയെ ഫോളോ ഓണിന് വിടാതെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. വാഷിംഗ്ടണ്‍ സുന്ദറിന്റെ അരസെഞ്ച്വറിയും അശ്വിന്റെ ചെറുത്തു നില്‍പ്പുമാണ് ഇന്ത്യയെ രണ്ടാം ദിവസം തുണച്ചത്.

240 റണ്‍സിന്റെ ലീഡുമായി തുടങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണര്‍ റോറി ബേണ്‍സിനെ നഷ്ടമായി. 137 പന്തില്‍ 12 ബൗണ്ടറിയും രണ്ടു സിക്‌സറുകളുമായി പുറത്താകാതെ നിന്ന വാഷിംഗ്ടണ്‍ സുന്ദര്‍ 85 റണ്‍സാണ് നേടിയത്. ശക്തമായ പിന്തുണ നല്‍കിയ രവിചന്ദ്രന്‍ അശ്വിന്‍ 31 റണ്‍സ് നേി പുറത്തായി ബടഌറിനായിരുന്നു ക്യാച്ച്. ലീച്ച് ആയിരുന്നു ബൗളര്‍. പിന്നാലെ വന്ന ഷഹബാദ് നദീം 12 പന്തുകള്‍ പ്രതിരോധിച്ച ശേഷം സംഭാവന ഇല്ലാതെ തന്നെ മടങ്ങി. ഇഷാന്ത് ശര്‍മ്മ നാലു റണ്‍സിനും ജസ്പ്രീത് ബുംറ റണ്‍സ് എടുക്കാതെയും മടങ്ങിയതോടെയാണ് ഇന്ത്യയുടെ സ്‌കോര്‍ 337 ന് അവസാനിച്ചു.

അതേസമയം ഇന്ത്യയെ ഫോളോ ഓണിന് വിടാന്‍ കൂട്ടാക്കാതെ ഇംഗ്‌ളണ്ട് രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിക്കുകയായിരുന്നു ചെയ്തത്. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ബേണ്‍സിനെ പുറത്താക്കി. അശ്വിന്റെ പന്തില്‍ രഹാനേയ്ക്കായിരുന്നു ക്യാച്ച്. ആദ്യ ഇന്നിംഗ്‌സിലും റോറിയെ പുറത്താക്കിയത് ആര്‍ അശ്വിനായിരുന്നു. വിക്കറ്റ് കീപ്പര്‍ പന്തിനായിരുന്നു ക്യാച്ച്. അതേസമയം ഒന്നാം ഇന്നിംഗ്‌സില്‍ റോറി ബേണ്‍സിനെ ആദ്യ പന്തില്‍ തന്നെ പുറത്താക്കാന്‍ ഇന്ത്യയ്ക്ക് അവസരം കിട്ടിയതായിരുന്നു.

ഇന്ത്യന്‍ മണ്ണില്‍ അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ജസ്പ്രീത് ബുംറയുടെ ആദ്യപന്തില്‍ തന്നെ റോറി ബേണ്‍സ് നല്‍കിയ ക്യാച്ച് പന്ത് വിട്ടു കളഞ്ഞിരുന്നു. നാട്ടിലെ ആദ്യ മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തുന്ന ബൗളറാകാനുള്ള അവസരമാണ് ബുംറയ്ക്ക് നഷ്ടമായത്. 33 റണ്‍സ് എടുത്ത ശേഷമായിരുന്നു ബേണ്‍സ് മടങ്ങിയത്. ബുംറ പുറത്താക്കിയ ഡോം സിബ്ലിയുമായി അതിഥികള്‍ക്ക് മികച്ച തുടക്കം നല്‍കാനും കഴിഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here