കൊച്ചി : കേരളത്തിലെ എയിഡഡ് അധ്യാപകരുടെ രാഷ്ട്രീയപ്രവർത്തനത്തിന് അന്ത്യംകുറിച്ച് ഹൈക്കോടതി. എയിഡഡ് അധ്യാപകർക്ക് തെരെഞ്ഞെടുപ്പിൽ മൽസരിക്കാമെന്ന ഏറെക്കാലമായി നിലനിൽക്കുന്ന നിയമമാണ് കേരള ഹൈക്കോടതി റദ്ദ് ചെയ്ത്.


കേരള രാഷ്ട്രീയത്തിൽ ഏറെ ചലനങ്ങളുണ്ടാക്കുന്നതാണ് കോടതി വിധി. എല്ലാ പാർട്ടിയിലും അംഗങ്ങളായ നിരവധി എയിഡഡ് അധ്യാപകർ രാഷ്ട്രീയ പ്രവർത്തകരാണ്. എം എൽ എ മാരും എം പി മാരും, മന്ത്രിമാരുമായി ഒട്ടേറെ എയിഡഡ് അധ്യാപകരുണ്ടായിരുന്നു. നിലവിൽ മന്ത്രിയായ കെ ടി ജലീൽ, സ്പീക്കർ ശ്രീരാമകൃഷ്ണൻ തുടങ്ങിയവർ എയിഡഡ് അധ്യാപകരാണ്.

പൊതു പ്രവർത്തകർക്കുള്ള ആനുകൂല്യങ്ങൾ എയിഡഡ് അധ്യാപകർക്ക് ലഭ്യമാക്കേണ്ടതില്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

LEAVE A REPLY

Please enter your comment!
Please enter your name here