ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പാർഥിവ് പട്ടേലിനെ ഉൾപ്പെടുത്തി. ഇന്ന് പരിശീലനത്തിനിടെ ക്യാപ്റ്റൻ എം.എസ്. ധോണിക്ക് പരുക്കേറ്റതിനെ തുടർന്നാണ് മുന്‍കരുതലെന്ന നിലയില്‍ പാര്‍ഥീവ് പട്ടേലിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഉടൻ തന്നെ പാർഥിവ് ധാക്കയിൽ ടീമിനൊപ്പം ചേരുമെന്ന് ബിസിസിഐ അറിയിച്ചു. ധോണിയുടെ പരുക്ക് ഗുരുതരമല്ലെന്ന് ടീ മാനേജര്‍ വ്യക്തമാക്കി.

നേരത്തേ, പരുക്കേറ്റതിനെത്തുടര്‍ന്ന് ഫാസ്റ്റ് ബോളര്‍ മുഹമ്മദ് ഷാമിയ്ക്ക് പകരം ഭുവനേശ്വർ കുമാറിനെ ടീമിലുൾപ്പെടുത്തിയിരുന്നു. ബുധനാഴ്ച ആതിഥേയരായ ബംഗ്ലദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മൽസരം.