ബാബു പി സൈമൺ
ഡാളസ്: ഗാർലാൻഡ് സിറ്റി മേയർ സ്കോട്ട് ലെമേ, ജൂലൈ 18 ഞായറാഴ്ച സിറ്റി ഓഫ് ഗാർലാൻഡിൽ പുതിയ ക്രിക്കറ്റ് ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തു. ഫ്രണ്ട്സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീമും ,സിറ്റി ഓഫ് ഗാർലാൻഡ് പാർക്ക് ആൻഡ് റിക്രിയേഷൻ ഡിപ്പാർട്മെന്റും ചേർന്ന് നടത്തിയ പരിശ്രമ ത്തിൻറെ ഫലമായാണ് ഇങ്ങനെയൊരു ഗ്രൗണ്ട് നിർമ്മിക്കുവാൻ സിറ്റിക്ക് സാധിച്ചതെന്ന് മേയർ തൻറെ ഉദ്ഘാടനപ്രസംഗത്തിൽ ഓർമിപ്പിച്ചു .സിറ്റി കൗൺസിൽ മെമ്പർ ബി ജെ വില്യംസ് , സിറ്റി എൺവേയ്ർമെൻറ് കമ്മ്യൂണിറ്റി ബോർഡ് മെമ്പർ ഡോക്ടർ: ഷിബു സാമുവേൽ , സിറ്റി യൂത്ത് കൗൺസിൽ മെമ്പർ ജോതം സൈമൺ , കേരള അസോസിയേഷൻ ഓഫ് ഡാളസ് ജോയിന്റ് സെക്രട്ടറി അനശ്വർ മാമ്പിള്ളി , പ്രമുഖ റീൽറ്റർ ജസ്റ്റിൻ വർഗീസ് , തുടങ്ങിയവർ ഉദ്ഘാടന മീറ്റിങ്ങിൽ പങ്കെടുത്തു. സിറ്റി മേയർ , കൌൺസിൽ മെമ്പർ ബി ജെ വില്ലിംസ്ന് ആദ്യ ബോൾ എറിഞ്ഞു കൊടുത്തായിരുന്നു ഉദ്ഘാടനം നിർവഹിച്ചത് . വെള്ളിയാഴ്ചകളിൽ 4 മണി മുതൽ 8 മണി വരെ തമിഴ്നാട് മുൻ രഞ്ജി ക്രിക്കറ്റ് താരം പിറ്റ്സൺ മാത്യുവിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ക്രിക്കറ്റ് കോച്ചിങ് ക്യാമ്പ് ഉണ്ടായിരിക്കുന്നതാണ് എന്നും. ശനി , ഞായർ ദിവസങ്ങളിൽ 2 മണി മുതൽ 8 മണി വരെ മത്സരങ്ങൾ നടത്തപ്പെടുന്നത് ആയിരിക്കും എന്നും ടീമിൻറെ സെക്രട്ടറി ടോണി അലക്സാണ്ടർ അറിയിച്ചു.

സിറ്റിയിൽ ക്രിക്കറ്റ് കളി നടത്തുന്നതിന് വേണ്ട എല്ലാവിധ സഹായങ്ങളും സിറ്റിയിൽ നിന്ന് നൽകുന്നതാണ് എന്ന് കൗൺസിലർ മെമ്പർ ബി ജെ വില്ലിമസ് വലിയ ഉറപ്പുനൽകി . സിറ്റിയുമായി നിരന്തരം കൂടിക്കാഴ്ച നടത്തി ഗാർലാൻഡ് ക്രിക്കറ്റ് പ്രേമികൾക്ക് ഒരു ഗ്രൗണ്ട് എന്ന സ്വപ്ന സാക്ഷാത്കാരത്തിന് നേതൃത്വം നൽകിയ ബിനു വർഗീസ് , ബിനോയ് സാമുവേൽ എന്നിവരെ സിറ്റി മേയർ പ്രത്യേകം അഭിനന്ദിച്ചു. ഉദ്ഘാടന മത്സരത്തിൽ ഫ്രണ്ട്സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീം കരോൾട്ടൻ സ്‌ട്രൈക്കർ ക്രിക്കറ്റ് ടീമിന് നാലു വിക്കറ്റിന് പരാജയപ്പെടുത്തി. എഫ് ഓ ഡി ക്യാപ്റ്റൻ അജു മാത്യു ഉദ്ഘാടനത്തിൽ പങ്കെടുത്ത എല്ലാവരോടുമുള്ള നന്ദി അറിയിച്ചു. ഗ്രൗണ്ടെന്റിയും , കോച്ചിംഗ് ക്യാമ്പിൻറ്റെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ടീം ക്യാപ്റ്റനും, വൈസ് ക്യാപ്റ്റനായും ബന്ധപ്പെടേണ്ടതാണ്.
അജു മാത്യു . 214- 554-2610
അലൻ ജോൺ . 214-498-1415

 

LEAVE A REPLY

Please enter your comment!
Please enter your name here