ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ‘ഫിനിഷർ’ ആണു മഹേന്ദ്രസിങ് ധോണിയെന്ന് വിരാട് കോഹ്‌ലി. ഏഷ്യാകപ്പ് ട്വന്റി20 ഫൈനലിൽ ബംഗ്ലദേശിനെതിരെ ആറു പന്തിൽ 20 റൺസ് നേടി ഇന്ത്യയെ വിജയത്തിലേക്കു നയിച്ച ക്യാപ്റ്റൻ ധോണിക്കൊപ്പം, ആ സ്ഥാനത്തു പ്രതിഷ്ഠിക്കാൻ മറ്റൊരാളില്ലെന്നു കോഹ്‌ലി പറഞ്ഞു.

ഇന്ത്യയുടെ എട്ടു വിക്കറ്റ് വിജയത്തിനു പിന്നാലെ ബിസിസിഐ വെബ്സൈറ്റിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അവസാന രണ്ട് ഓവറിൽ ഇന്ത്യയ്ക്കു ജയിക്കാൻ 29 റൺസ് വേണ്ടിയിരുന്നപ്പോഴാണു ധോണിയുടെ ഫിനിഷിങ് പാടവം ശരിക്കു വ്യക്തമായത്. ഡീപ് മിഡ്‌വിക്കറ്റിനു മുകളിലൂടെ ധോണി പറത്തിയ സിക്സർ വിജയത്തിലേക്കുള്ള തുടക്കമായിരുന്നു. ഡീപ് എക്സ്ട്രാ കവറിനു മുകളിലൂടെ പന്തു പറത്തി വിജയവും ലോകകപ്പ് കിരീടവും ഇന്ത്യയ്ക്ക് അദ്ദേഹം നേടിയെടുക്കുകയും ചെയ്തു. – കോഹ്‌ലി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here