ജ​യ്പൂ​ർ: ശ്രീ​ല​ങ്ക​ൻ മു​ൻ താ​രം ല​സി​ത് മ​ലിം​ഗ വീ​ണ്ടും ഐ​പി​എ​ല്ലി​ലേ​ക്ക്. മും​ബൈ ഇ​ന്ത്യ​ൻ​സി​നാ​യി ദീ​ർ​ഘ​കാ​ലം ക​ളി​ച്ച മ​ലിം​ഗ ഇ​ത്ത​വ​ണ പ​രി​ശീ​ല​ക​നാ​യാ​ണ് ഐ​പി​എ​ല്ലി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത്. രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് താ​ര​ത്തെ പേ​സ് ബൗ​ളിം​ഗ് പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ചു.

ഐ​പി​എ​ല്ലി​ലെ ഏ​റ്റ​വും വ​ലി​യ വി​ക്ക​റ്റ് വോ​ട്ട​ക്കാ​ര​നാ​യ മ​ലിം​ഗ ഒ​ൻ​പ​ത് സീ​സ​ണി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നാ​യി ക​ളി​ച്ചു. 2018 സീ​സ​ണി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ ബൗ​ളിം​ഗ് മെ​ന്‍റ​റാ​യും പ്ര​വ​ർ​ത്തി​ച്ചു. 

അ​ടു​ത്തി​ടെ ന​ട​ന്ന ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​ൽ ശ്രീ​ല​ങ്ക​ൻ ടീ​മി​ന്‍റെ ബൗ​ളിം​ഗ് പ​രി​ശീ​ല​ക​നാ​യും മ​ലിം​ഗ ഉ​ണ്ടാ​യി​രു​ന്നു. ല​ങ്ക​ൻ മു​ൻ താ​രം കു​മാ​ർ സം​ഗ​ക്കാ​ര​യാ​ണ് റോ​യ​ൽ​സി​ന്‍റെ മു​ഖ്യ​പ​രി​ശീ​ല​ക​ൻ.

LEAVE A REPLY

Please enter your comment!
Please enter your name here