ലണ്ടൻ: തെറ്റായ രേഖകൾ ഉപയോഗിച്ചാണ് താൻ കുട്ടിക്കാലത്ത് ബ്രിട്ടനിൽ എത്തിയതെന്നും തന്റെ പേര് പോലും വ്യാജമാണെന്നും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയ ദീർഘദൂര ഇനങ്ങളിലെ ഇതിഹാസ താരം മോ ഫറയ്ക്കെതിരെ അനധികൃത കുടിയേറ്റത്തിന്റ പേരിൽ ഒരു തരത്തിലുള്ള നടപടിയും എടുക്കില്ലെന്ന് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം അറിയിച്ചതായി റിപ്പോർട്ടുകൾ. മോ ഫറ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബ്രിട്ടീഷ് ഗവൺമെന്റിനെറ തീരുമാനം തനിക്ക് വലിയ ആശ്വാസമാണെന്നും പറഞ്ഞാൽ തീരാത്ത നന്ദിയും കടപ്പാടും ഉണ്ടെന്നും ഫറ പ്രതികരിച്ചു.

ഫറ ഞങ്ങളുടെ സ്പോർട്സ് ഹീറോയാണ് രാജ്യത്തെ എല്ലാ ജനങ്ങൾക്കും അദ്ദേഹം പ്രചോദനമാണ്- ബ്രീട്ടീഷ് ഗവൺമെന്റിന്റെ ഒരു വക്താവ് പ്രതികരിച്ചു. മനുഷ്യക്കടത്തിന് ഇരയായി ദുരിതം അനുഭവിക്കുന്നവരുടെ വേദന മനസിലാക്കുന്നുവെന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന ക്രിമിനലുകളെ അടിച്ചമർത്താൻ തുടർന്നും നടപടി സ്വീകരിക്കുമെന്നും വക്താവ് പറഞ്ഞു.

ഫറയെ കടത്തിക്കൊണ്ടുവന്ന സ്ത്രീയെക്കുറിച്ച് ബ്രിട്ടീഷ് പൊലീസ് അന്വേഷണം തുടങ്ങി.

ബി.ബി.സി നിർമ്മിച്ച ഡോക്യുമെന്ററിയിലാണ് ഫറ ഞെട്ടിക്കുന്ന രഹസ്യങ്ങൾ വെളിപ്പെടുത്തിയത്. തന്റെ യഥാർത്ഥ പേര് ഹുസൈൻ അബ്ദി കഹിൻ എന്നാണെന്നും മോ ഫറ എന്ന പേര് വ്യാജമാണെന്നും ബ്രട്ടനായി ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ 4 ഒളിമ്പിക് സ്വർണം നേടിയിട്ടുള്ള ഏകതാരം വെളിപ്പെടുത്തിയത് ഞെട്ടലോടെയാണ് ലോകം കേട്ടത്. നേരത്തെ പറഞ്ഞിട്ടുള്ള പോലെ സൊമാലിയൻ അഭയാർത്ഥി ദമ്പതികളുടെ മകൻ അല്ലെന്നും താന്റെ മാതാപിതാക്കൾ ഒരിക്കലും ബ്രിട്ടനിൽ വന്നിട്ടില്ലെന്നും താരം പറഞ്ഞു. സൊമാലിയയിൽ നിന്ന് വിഘടിച്ച സൊമാലിലാൻഡ് കാരനാണ് ഞാൻ.നാല് വയസുള്ലപ്പോൾ ആഭ്യന്തരയുദ്ധത്തിൽ പിതാവ് മരിച്ചതോടെ കുടുംബം തകർന്നു. പിന്നീട് ഒരു സ്ത്രീ എന്നെ അവിടെ നിന്നും കടത്തിക്കൊണ്ട് പോന്ന് വ്യാജരേഖയുണ്ടാക്കി ഇംഗ്ലണ്ടിൽ എത്തിച്ചു. എല്ലുമുറിയെ പണിയെടുപ്പിച്ചു. കൊടിയ പീഡനങ്ങൾ അനുഭവിച്ച എനിക്ക് രക്ഷയായത് കായികാദ്ധ്യാപകനായ അലൻ വാട്കിൻസാണ്. – ഫറ അഭിമുഖത്തിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here