മുംബൈ: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ. സിംബാവേക്കെതിരായ ഏകദിന പരമ്പരയിലാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയത്. ശിഖർ ധവാനാണ് ടീം ക്യാപ്റ്റൻ.

ആറ് മാസത്തിന് ശേഷം ദീപക് ചഹാർ ടീമിൽ തിരിച്ചെത്തി. വാഷിങ്ടൺ സുന്ദറിനേയും കുൽദീപ് യാദവിനേയും വീണ്ടും ടീമിൽ ഉൾപ്പെടുത്ത്. പരിക്ക്മൂലം കെ.എൽ രാഹുലിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.

വെസ്റ്റ്ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ഉൾപ്പെട്ട ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, അർഷ്ദീപ് സിങ്, യൂസവേന്ദ്ര ചഹൽ എന്നിവർ ഇത്തവണയും ടീമിൽ ഇടംപിടിച്ചില്ല.

ടീം: ശിഖവർ ധവാൻ, ഇഷാൻ കിഷൻ, കുൽദീപ് യാദവ്, റിതുരാജ് ഗെയ്ക്‍വാദ്, സഞ്ജു സാംസൺ, ആവേശ് ഖാൻ, ശുഭ്മാൻ ഗിൽ, വാഷിങ്ടൺ സുന്ദർ, പ്രസീദ് കൃഷ്ണ, ദീപക് ഹൂഡ, ശ്രാദ്ദുൽ താക്കൂർ, മുഹമ്മദ് സിറാജ്, രാഹുൽ ത്രിപാഠി, അക്സർ പട്ടേൽ, ദീപക് ചഹർ

LEAVE A REPLY

Please enter your comment!
Please enter your name here