ദോഹ: മുന്‍ ചാമ്പ്യന്‍ സ്‌പെയിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-0 ത്തിനു തോല്‍പ്പിച്ച്‌ മൊറോക്കോ ഫുട്‌ബോള്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
ആദ്യമായാണു മൊറോക്കോ ക്വാര്‍ട്ടറില്‍ കളിക്കുന്നത്‌. മത്സരം മുഴുവന്‍ സമയത്തും അധിക സമയത്തും ഗോള്‍ രഹിതമായതിനാലാണു ഷൂട്ടൗട്ട്‌ അനിവാര്യമായത്‌. സ്‌പെയിനു വേണ്ടി ആദ്യമിറങ്ങിയ പാബ്ലോ സരാബിയയുടെ കിക്ക്‌ പോസ്‌റ്റില്‍ തട്ടി മടങ്ങി.
കാര്‍ലോസ്‌ സോലാര്‍, സെര്‍ജിയോ ബസ്‌ക്വറ്റ്‌സ് എന്നിവരുടെ കിക്കുകള്‍ ഗോള്‍ കീപ്പര്‍ യാസിന്‍ ബൗനു തടുത്തു. മൊറോക്കോയ്‌ക്കു വേണ്ടി അബ്‌ദെല്‍ഹാമിദ്‌ സാബിരി, ഹാകിം സിയാച്‌, അഷ്‌റാഫ്‌ ഹാമികി എന്നിവര്‍ ഗോളടിച്ചു. ബാദിര്‍ ബെനൗനിന്റെ കിക്ക്‌ സ്‌പാനിഷ്‌ ഗോള്‍ കീപ്പര്‍ ഉനായ്‌ സിമോണ്‍ തടുത്തു.
എഡ്യൂക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ 74 ശതമാനം സമയത്തും പന്ത്‌ സ്‌പാനിഷ്‌ താരങ്ങളുടെ പക്കലായിരുന്നു. 791 പാസുകളും അവര്‍ പൂര്‍ത്തിയാക്കി. ഗോളിലേക്ക്‌ ഒരു തവണ മാത്രമാണു സ്‌പെയിനും മൊറോക്കോയും ലക്ഷ്യം വച്ചത്‌. അള്‍ജീരിയയ്‌ക്കു ശേഷം ലോകകപ്പ്‌ അധിക സമയത്തു കളിക്കുന്ന ആദ്യ ടീമാണു മൊറോക്കോ.
2014 ലോകകപ്പില്‍ ജര്‍മനിക്കെതിരേയാണ്‌ അള്‍ജീരിയ അധിക സമയത്തു കളിച്ചത്‌. അള്‍ജീരിയ 2-1 നു മത്സരം തോറ്റു. വിന്റെ സേവുകള്‍ മുഴുവന്‍ സമയത്ത്‌ മൊറോക്കോയുടെ ആയുസ്‌ നീട്ടി. 4-3-3 ഫോര്‍മേഷനിലാണു മൊറോക്കോ കോച്ച്‌ വാലിദ്‌ റെഗ്രാഗുയി രംഗത്തെത്തിയത്‌. സോഫിയാന്‍ ബൗഫാള്‍, ഇന്‍ നസ്‌റി, ഹാകിം സിയാച്‌ എന്നിവര്‍ മുന്നില്‍നിന്നു. സ്‌പാനിഷ്‌ കോച്ച്‌ ലൂയിസ്‌ എന്റികെ്വയും 4-3-3 ഫോര്‍മേഷനാണു താല്‍പര്യപ്പെട്ടത്‌. ഫെറാന്‍ ടോറസ്‌, മാര്‍കോ അസെന്‍സിയോഏ ഡാനി ഒലാമോ എന്നിവര്‍ മുന്നില്‍നിന്നു.

LEAVE A REPLY

Please enter your comment!
Please enter your name here